Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

നിയമസഭ സ്തംഭിച്ചു; വി ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍

02 DECEMBER 2014 01:05 PM IST
മലയാളി വാര്‍ത്ത.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ സ്പീക്കറുടെ മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച വി ശിവന്‍കുട്ടി എം എല്‍ എയെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാബു എം പാലിശേരി, പി ശ്രീരാമകൃഷ്ണന്‍, ആര്‍ രാജേഷ്, ടി വി രാജേഷ് എന്നിവരെ താക്കീത് ചെയ്യും.
ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സബ്മിഷന്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ബാര്‍ കോഴ വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് സബ്മിഷന്‍ അവതരിപ്പിച്ചത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരോപണത്തെക്കുറിച്ച് ക്വിക്ക് വേരിഫിക്കേഷന്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത് വിജിലന്‍സ് ഡയറക്ടറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും അന്വേഷണം കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ആഭ്യന്തരമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചും നിയമസഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സി ദിവാകരന്‍ എം എല്‍ എയാണ് വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (4 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (5 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (6 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (6 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (10 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (10 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (11 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (11 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (11 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (12 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (12 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (12 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (12 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (12 hours ago)

Malayali Vartha Recommends