തലസ്ഥാനം ഭക്തിസാന്ദ്രം

ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിനായി ഭക്തലക്ഷങ്ങളാണ് അനന്തപുരിയില്‍ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ അടുപ്പുകളില്‍ ഭക്തര്‍ പൊങ്കാല നിവേദ്യം തയ്യാറാക്കി. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമര്‍പ്പണവും നടത്തി.
ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ക്കുത്ത് ചടങ്ങ് നടക്കും. തുടര്‍ന്ന് രാത്രി 10.45 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെയാണ് ഈവര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക.
https://www.facebook.com/Malayalivartha
























