സിനിമാസ്റ്റൈൽ കൊള്ള... സ്വര്‍ണവ്യാപാരിയെ തോക്കുചൂണ്ടി ഒന്നരക്കോടി കൊള്ളയടിച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍; സംഭവം കാസര്‍ഗോഡ്

പൂനെയില്‍നിന്ന് ഗണേഷ് തലശേരിയിലേക്കു വരുമ്ബോഴായിരുന്നു കൊള്ള. തെക്കില്‍ ഇറക്കത്തില്‍ എത്തിയപ്പോള്‍ പിന്നാലെയെത്തിയ അഞ്ചംഗ കൊള്ളസംഘം തങ്ങളുടെ കാര്‍ ഗണേഷിന്റെ കാറില്‍ ഇടിപ്പിച്ചു കുറുകെനിര്‍ത്തി. തുടര്‍ന്നു തോക്കു ചൂണ്ടി പണം ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോള്‍ കാറിനകത്തു കയറി സംഘം പരിശോധിച്ചു. പണം സൂക്ഷിച്ച അറ കണ്ടെത്തിയതോടെ പണവുമായി ഇവര്‍ കടന്നുകളഞ്ഞെന്നാണു കേസ്.രണ്ടാഴ്‌ച കഴിഞ്ഞാണു ഗണേഷ് പോലീസില്‍ പരാതി നല്‍കിയത്.
കേസിലെ മറ്റു പ്രതികളും കൂത്തുപറമ്ബ് സ്വദേശികളുമായ സായൂജ് പി (32), നൗഷാദ് (45), മൃദുല്‍ (23) എന്നിവരടക്കം നാലുപേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കാര്‍ ഡ്രൈവര്‍ പ്രജീഷിന്റെ ഒത്താശയോടെയാണ് കൊള്ള ആസൂത്രണം ചെയ്‌തതെന്നു പോലീസ് പറഞ്ഞു. കാര്‍ തടഞ്ഞു മഹാരാഷ്‌്രട സ്വദേശിയായ സ്വര്‍ണവ്യാപാരിയെ തോക്കുചൂണ്ടി ഒന്നരക്കോടി കൊള്ളയടിച്ച കേസില്‍ യുവാവ് പിടിയില്‍. മട്ടന്നൂര്‍ ഇരിങ്ങല്‍മൂല ഖജീദ മന്‍സിലില്‍ മുഹമ്മദ് നൗഫലി (23) യാണു വിദ്യാനഗര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതി നൗഫലിനെ രണ്ടാഴ്‌ചത്തേക്കു റിമാന്‍ഡ് ചെയ്‌തു.
കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതിയെ രണ്ടുദിവസത്തെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയതായി പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി തലശേരിയില്‍ താമസിക്കുന്ന ഗണേഷ് മോഹന്‍സിതാറിനെയാണ് സംഘം കൊള്ളയടിച്ചത്.
https://www.facebook.com/Malayalivartha


























