യാത്രക്കാരുമായി ബസ് കടന്നുപോയതും മലപ്പുറം തിരൂര്‍ സിറ്റി ജംഗ്ഷനിലെ റെയില്‍വേപാലം തകര്‍ന്നു... വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്...

പാലത്തിന് മുകളിലൂടെയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലീക്കായി ദിവസവും വെള്ളം കെട്ടി നിന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്തുള്ള പുതിയ റെയില്‍വേപാലം പണി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും അപ്രോച്ച് റോഡിന്‍റെ സാങ്കേതികത്വം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് തുറന്നു കൊടുത്തിട്ടില്ല. മലപ്പുറം തിരൂര്‍ റോഡിനെ ബന്ധിപ്പിക്കുന്ന തിരൂര്‍ സിറ്റി ജംഗ്ഷനിലെ റെയില്‍വേപാലം തകര്‍ന്നത്. ഒഴിവായത് വന്‍ ദുരന്തം.
നിറയെ യാത്രക്കാരുമായി ബസ് കടന്നുപോയ ഉടനെയാണ് ബ്രിഡ്ജ് തകര്‍ന്നത്. പൊലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി ഗതാഗതം നിരോധിച്ചു. അതോടെ നിരവധി വാഹനങ്ങള്‍ പാലത്തിന്‍റെ രണ്ടു വശങ്ങളില്‍ കുടുങ്ങി.
https://www.facebook.com/Malayalivartha


























