ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് സാരമായി പരുക്കേറ്റു. പൊയ്നാച്ചി അഞ്ചാം മൈലില്‍ ആണ് സംഭവം. പൊയിനാച്ചി പെര്‍ളടുക്കം കണിയാംകുണ്ടിലെ ശരത്ത് (17) ആണ് മരിച്ചത്. കൊളത്തൂര്‍ അടുമ്മലിലെ ഇലക്ടീഷ്യനുമായ ഉല്ലാസിനെ (22) സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ശരത്ത്. അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























