പിണറായി വിജയന് മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചു: അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെണ്ണുങ്ങളേക്കാള്‍ മോശമായാണെന്ന് വിവാദ പരാമര്‍ശവുമായി കെ.സുധാകരന്
കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. കാസര്‍ഗോട്ടെ യുഡിഎഫ് പ്രതിഷേധ വേദിയില്‍ പ്രസംഗിക്കവേയാണ് അദ്ദേഹത്തില്‍ നിന്ന് വിവാദ പരാമശം ഉണ്ടായത്.
പിണറായി വിജയന് മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്നും എന്നാല്‍, പെണ്ണുങ്ങളേക്കാള്‍ മോശമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന് പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യും. ഒരു വിവരമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴ്ന്നു സുധാകരന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha