Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം; രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ മുന്‍കൂര്‍ പ്രതിരോധിക്കുക എന്നതിലൂന്നിയ ആരോഗ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

04 FEBRUARY 2019 08:54 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ മുന്‍കൂര്‍ പ്രതിരോധിക്കുക എന്നതിലൂന്നിയ ആരോഗ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആരോഗ്യ ജാഗ്രതയുടെ രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യരംഗത്ത് വളരെയേറെ വെല്ലുവിളികള്‍ നേരിട്ട ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ അനുഭവപാഠങ്ങളുമായാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ നിപ വൈറസ് ബാധ, പ്രളയം എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്കായി. ചിട്ടയായ രോഗനിരീക്ഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വഴി നല്ല പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു.

ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയം നമ്മുടെ നാട്ടില്‍ സൃഷ്ടിച്ച വിപത്തുകള്‍ വിവരണാതീതമാണ്. ദുരന്തങ്ങളുടെ തുടര്‍ച്ചയെന്നോണം സാധാരണനിലയില്‍ ഉണ്ടാകാറുള്ള ജലജന്യ- കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി തുടങ്ങിയവയുടെ വന്‍തോതിലുള്ള വ്യാപനം കേരളത്തിലുണ്ടായില്ല. അതിനു കാരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ ജലശുദ്ധി ക്യാമ്പയിന്‍, എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ക്യാമ്പയിന്‍, കൊതുകുനിയന്ത്രണ-ശുചീകരണ ക്യാമ്പയിന്‍ എന്നിവയുടെയൊക്കെ ഫലമായിട്ടായിരുന്നു അത് സാധ്യമായത്. മാതൃകാപരമായ ഇതേ പ്രവര്‍ത്തനരീതി തന്നെയാണ് വരും വര്‍ഷങ്ങളിലും പിന്തുടരേണ്ടത്.

പകര്‍ച്ചവ്യാധികളുടേയും അവമൂലമുള്ള മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് 'ആരോഗ്യ ജാഗ്രത' എന്ന പരിപാടിക്ക് കഴിഞ്ഞ വര്‍ഷം തുടക്കംകുറിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിഭാവനം ചെയ്തത്. ബഹുജന പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. മന്ത്രിമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വം രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനും പാരിസ്ഥിതിക, സാമൂഹിക ഘടകങ്ങളായ മാലിന്യനിര്‍മാര്‍ജനം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം, കൊതുകുനിയന്ത്രണം തുടങ്ങിയവയ്ക്ക് സുപ്രധാന പങ്കാണുള്ളത്.

വീട്ടുമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌ക്കരിക്കുന്നതിനു ജനങ്ങളെ ബോധവല്‍കരിക്കണം. മാലിന്യ നിര്‍മ്മാര്‍ജനത്തിനായി നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനായി കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറുന്ന തരിശുനിലങ്ങളെ കൃഷിഭൂമികളാക്കാനും അവിടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കഴിയണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഒരുവര്‍ഷത്തെ കലണ്ടര്‍ തയ്യാറാക്കിയുള്ള പരിപാടികളാണ് ആരോഗ്യ ജാഗ്രതയിലൂടെ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ആരോഗ്യ ജാഗ്രതയിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷം കൂടുതല്‍ വിപുലമായി ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, നഗരസഭ മേയര്‍ വി.കെ. പ്രശാന്ത്, ഡോ. എ. സമ്പത്ത് എം.പി., വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ കേരളം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ ജാഗ്രതയുടെ പ്രചാരണാര്‍ത്ഥം ആരോഗ്യ ബോധവത്ക്കരണ റാലിയും ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തെരുവുനാടകവും സംഘടിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (55 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends