Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം വിയര്‍ക്കും... എസ്. കൃഷ്ണകുമാറിനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ശേഷം ഒരു ഐ എ എസുകാരന്‍ കൂടി രാഷ്ട്രീയത്തിലേക്ക്; മുന്‍ തിരുവനന്തപുരം കളക്ടര്‍ കളം നിറയുന്നു

06 FEBRUARY 2019 10:58 AM IST
മലയാളി വാര്‍ത്ത

എസ്. കൃഷ്ണകുമാറിനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ശേഷം ഒരു പ്രമുഖ ഐ എ എസുകാരന്‍ കൂടി രാഷ്ട്രീയത്തിലേക്ക്. മുന്‍മന്ത്രിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകനും മുന്‍ തിരുവനന്തപുരം കളക്ടറുമായിരുന്ന ഐ.എ.എസുകാരനെയാണ് ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്‌സരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിക്കുമെന്നാണ് കേട്ടിരുന്നത്. എന്നാല്‍ സമ്പത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതു മുന്നണി ആലോചിച്ചതോടെ അദ്ദേഹം പിന്‍മാറുകയായിരുന്നു. സമ്പത്തുമായി മത്‌സരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. അടൂര്‍ പ്രകാശ് നിലവില്‍ എം എല്‍ എയാണ്. പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ച് തോറ്റാല്‍ നിയമസഭാംഗമായി തുടരുന്നതില്‍ അര്‍ത്ഥമില്ലാതാകും. ആവശ്യമില്ലാത്ത ഒരു കളിക്ക് എന്തിനു നില്‍ക്കുന്നു എന്ന് പ്രകാശിന് ഉപദേശം ലഭിച്ചു. വെള്ളാപ്പള്ളി നടേശനാണ് അടൂരിന്റെ ഗുരു. അദ്ദേഹവും അടൂരിനോട് ആറ്റിങ്ങലില്‍ ചെന്ന് പല്ല് കളയേണ്ടെന്ന് ഉപദേശിച്ചത്രേ.

അതേസമയം ഐഎഎസുകാരന് അഛന്റെ വഴിയിലേക്ക് തിരിയാന്‍ നേരത്തെ താത്പര്യമുണ്ടായിരുന്നു. ഐഎ.എസില്‍ നിന്നും വിരമിക്കാന്‍ അദ്ദേഹത്തിന് അധികം കാലമില്ല. അടൂര്‍ പ്രകാശിനെ പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ വഴി അദ്ദേഹം ഇക്കാര്യം ഉയര്‍ന്ന നേതാക്കളെ അറിയിച്ചു. ആന്റണി ഇക്കാര്യം അറിയുകയും തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ മുല്ലപ്പള്ളി രൂപം നല്‍കിയ ലിസ്റ്റിലെ ആറ്റിങ്ങല്‍ സീറ്റില്‍ ഒന്നാം പേരുകാരനായി ഐഎഎസുകാരന്‍ മാറി. രാഹുല്‍ ഗാന്ധി ഇതില്‍ തടസം നില്‍ക്കാന്‍ സാധ്യതയില്ല ഐ. എ എസുകാരെ രാഷ്ട്രീയത്തിലേക്കിറക്കാന്‍ പിണറായിയെയും മോദിയെയും പോലെ രാഹുല്‍ ഗാന്ധിക്കും താത്പര്യമായിരിക്കും.

അതേ സമയം ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് അണികള്‍ എക്കാലവും പ്രതിഷേധിച്ചിട്ടുണ്ട്. അതെല്ലാം അവഗണിച്ച് കൈയ്യ്ൂക്കുള്ളവര്‍ കാര്യക്കാര്‍ ആകാറാണ് പതിവ് .

ഐഎഎസുകാരന്റെ പ്രധാന സ്‌പോണ്‍സര്‍ എ. കെ. ആന്റണി തന്നെയാണ്. ആന്റണിയുടെ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായിരുന്നു പഴയ കോണ്‍ഗ്രസ് നേതാവ്. അദ്ദേഹത്തിന്റെ മകന്‍ രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായും ആന്റണിയുടെ പിന്തുണ ഉണ്ടാകും. വി.എം സുധീരനും ഉമ്മന്‍ ചാണ്ടിക്കും മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ വരവില്‍ എതിരഭിപ്രായമില്ല. കെ.എം മാണിയുടെ ആശയമായ കാരുണ്യ ഭാഗ്യക്കുറി നടപ്പിലാക്കിയത് ഇദ്ദേഹമാണ്. അദ്ദേഹം അന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ ആയിരുന്നു. അദ്ദേഹത്തെ തിരുവനന്തപുരം കളക്ടര്‍ ആക്കിയതും യു ഡി എഫ് സര്‍ക്കാരാണ്. അടൂര്‍ പ്രകാശ് ആയിരുന്നു അന്ന് മന്ത്രി. പ്രമുഖമായ പല പദ്ധതികളും തലസ്ഥാനത്ത് നടപ്പിലാക്കി പേരെടുത്തു. പക്ഷെ അടൂര്‍ പ്രകാശിന്റെ മച്ചമ്പിയായ ബിജു രമേശിനെ സഹായിച്ചെന്ന പേരുദോഷവുമുണ്ട്. അങ്ങനെ സഹായിക്കാതിരുന്നെങ്കില്‍ ബിജു രമേശിന്റെ കിഴക്കേ കോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സ് അവിടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് തീരെ പ്രതീക്ഷയില്ലാത്ത സീറ്റാണ് ആറ്റിങ്ങല്‍. സമ്പത്ത് മത്‌സര രംഗത്ത് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് സാധ്യത ഉണ്ടായിരുന്നു. അതു കൊണ്ടാണ് ഐഎഎസുകാരനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സമ്പത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് സാധ്യത കുറഞ്ഞവരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചത്. ബിജു രമേശിന്റെ ബന്ധുവും കൂടിയാണ് ഈ ഐഎഎസുകാരന്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നല്ല ബന്ധു ബലം ഉള്ളയാളാണ് ബിജു രമേശ്.

ലോക്‌സഭയില്‍ തോറ്റാലും ഇദ്ദേഹത്തിന് വിഷമിക്കേണ്ടി വരില്ല. അഛന്റെ മണ്ഡലമായ കായംകുളത്ത് നിന്ന് നിയമസഭയില്‍ മത്സരിക്കാം. 1980, 1982, 1991 വര്‍ഷങ്ങളില്‍ പഴയ നേതാവ് കായംകുളത്ത് നിന്ന് മത്‌സരിച്ചു. കരുണാകരന്റെ കാബിനറ്റില്‍ അദ്ദേഹം മന്ത്രിയും ആയിരുന്നു. അതുകൊണ്ടുതന്നെ ആറ്റിങ്ങലില്‍ തോറ്റാലും ഭാവി പോകില്ല. പക്ഷേ അവിടെ സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ സി പി എമ്മിന്റെ സിറ്റിംഗ് എം എല്‍ എ പ്രതിഭ പാരയായേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 minute ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends