Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം... ശാരീരികമായി സ്പര്‍ശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണം... കുട്ടികളും സ്ത്രീകളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം; കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തടയാന്‍ കെ.സി.ബി.സിയുടെ മാര്‍ഗരേഖ

06 FEBRUARY 2019 11:56 AM IST
മലയാളി വാര്‍ത്ത

സഭയില്‍ ദുര്‍ബല വ്യക്തികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ക്കെതിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും തടയണമെന്നും കാണിച്ച് അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) മൂന്നു വര്‍ഷം മുന്‍പ് പുറത്തിറക്കിയ മാര്‍ഗരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും ചുവടുപിടിച്ചാണ് കെ.സി.ബി.സിയും മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. 2018 ജൂണിലാണ് പബ്ലിഷിംഗ് തീയതി നല്‍കിയിരിക്കുന്നതെങ്കിലും ഫെബ്രുവരി ആദ്യവാരത്തിലാണ് ഇത് വെളിച്ചം കാണുന്നത്.

ജൂണില്‍ ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ കെ.സി.ബി.സിയുടെ മാര്‍ഗരേഖ പൂഴ്ത്തിയതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്തത് സി.ബി.സി.ഐ ഇറക്കിയ മാര്‍ഗരേഖ ചൂണ്ടിക്കാട്ടിയായിരുന്നു. 5000 ഓളം കോപ്പികള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ഈ മാര്‍ഗരേഖയെ കുറിച്ച് ഭൂരിഭാഗം വൈദികര്‍ക്കും അറിവില്ല. കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരായ ലൈംഗിക ചൂഷണങ്ങളും ലൈംഗിക പീഡനങ്ങളും ഹീനമായ കുറ്റകൃത്യങ്ങളും കടുത്ത പാപവുമാണെന്ന് മാര്‍ഗരേഖയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നു.

ബിഷപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളാകുന്ന പീഡനകേസുകള്‍ കത്തോലിക്കാ സഭയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാക്കുമ്ബോള്‍ ജോലി സ്ഥലങ്ങളിലെയും കുട്ടികള്‍ക്കു നേരെയുമുള്ള പീഡന കേസുകളില്‍ വത്തിക്കാന്‍ നിര്‍ദ്ദേശ പ്രകാരം കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയിലെമ്ബാടുമുള്ള ഓരോ കോണ്‍ഗ്രിഗേഷനിലെയും തലവന്‍മാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ ഗൈഡില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുന്നതില്‍ വൈദികരും ബിഷപുമാര്‍ ഉള്‍പ്പടെയുള്ളവരും പരാജയപ്പെടുന്നതാണ് കേരളത്തിലെ സഭയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള പീഡനങ്ങളെന്നാണ് സിബിസിഐ വിലയിരുത്തല്‍.

മാര്‍ഗരേഖകളിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ...

എല്ലാ സഭാ പ്രതിനിധികളും സിവില്‍ നിയമങ്ങളും കാനന്‍ നിയമങ്ങളും ഒരുപോലെ പാലിക്കാന്‍ ബാധ്യസ്ഥരാണ്. കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരായ എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കണം. കുട്ടികളുടെയോ മുതിര്‍ന്നവരുടേയോ മുന്നില്‍ വച്ച് വൈദികവരും മറ്റ് സഭാ പ്രതിനിധികളും ലൈംഗികത സ്പഷ്ടമാകുന്ന വിധത്തിലുള്ളതോ ധാര്‍മ്മികയ്ക്ക് നിരക്കാത്തതോ ആയ വസ്തുക്കളോ പ്രദര്‍ശിക്കാന്‍ പാടില്ല. ലൈംഗികത സ്പഷ്ടമാകുന്ന മാഗസിനുകള്‍, ചിത്രങ്ങള്‍, വീഡിയോ, വെബ് ചാറ്റ്, ഫിലിം, റെക്കോര്‍ഡിംഗ്, കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍, കമ്പ്യുട്ടര്‍/വീഡിയോ ഗെയിംകള്‍, പ്രിന്റഡ് മെറ്റീരിയല്‍ തുടങ്ങിവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

ലൈംഗിക ചുവയുള്ള തമാശകളിലോ സംഭാഷണങ്ങളിലോ വൈദികര്‍ ഉള്‍പ്പെടാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല. കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ശാരീരികമായി സ്പര്‍ശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണം അനുചിതമായി കുട്ടികളെ സ്പര്‍ശിക്കുന്നില്ലെന്ന് വൈദികര്‍ ഉറപ്പാക്കണം. കുട്ടികളും സ്ത്രീകളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം. വൈദികരുടെ താമസ ഇടങ്ങളില്‍ കുട്ടികള്‍ തങ്ങാന്‍ പാടില്ല, അല്ലെങ്കില്‍ രക്ഷിതാക്കളൊ അവര്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്നവരോ ഒപ്പമുണ്ടാകണം, കുട്ടികളെ ഒരുകാരണവശാലും വൈദികരുടെ സ്വകാര്യ ഇടങ്ങളില്‍ പ്രവേശിപ്പിക്കരുത്, പ്രായപൂര്‍ത്തിയാകാത്തയാളുമായി ഒറ്റയ്ക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം, വസ്ത്രമില്ലാത്ത നിലയിലുള്ള അവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ല.

പ്രായപൂര്‍ത്തിയാകാത്ത ആള്‍ മറ്റാരെങ്കിലും നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് അറിയുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തുകയും ഇരയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും വേണം. ലൈംഗിക ചൂഷണങ്ങള്‍ നടന്നുവെന്ന വിവരം കിട്ടിയാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സര്‍ക്കാര്‍ അധികൃതര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുകയും വേണം- എന്നിങ്ങനെ പോകുന്നു മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍.

കത്തോലിക്കാ പുരോഹിതഭവനങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍, സഭയുടെ കീഴിലുള്ള മന്ദിരങ്ങള്‍, സഭാ സംഘടനകള്‍ എന്നിവയില്‍ എല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് കെ.സി.ബി.സി വ്യക്തമാക്കുന്നു. 2015 ഒക്‌ടോബര്‍ ഒന്നിന് സി.ബി.സി.ഐ ഇറക്കിയ മാര്‍ഗരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും വിശദാംശങ്ങളും കെ.സി.ബി.സി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (52 seconds ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends