Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നിന്ന് മാറിയ തച്ചങ്കരി താക്കോല്‍ സ്ഥാനത്തേക്ക്... ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ തലപ്പത്ത് നിന്ന് കെ.എസ്.ആര്‍.ടി.സിയിലെത്തിയ അദ്ദേഹം അവിടേക്ക് മടങ്ങിയെങ്കിലും താമസിക്കാതെ മറ്റൊരു പ്രധാന തസ്തികയിലേക്ക് മാറും

06 FEBRUARY 2019 12:43 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നിന്ന് മാറിയ തച്ചങ്കരി താക്കോല്‍ സ്ഥാനത്തേക്ക്. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ തലപ്പത്ത് നിന്ന് കെ.എശ്.ആര്‍.ടി.സിയിലെത്തിയ അദ്ദേഹം അവിടേക്ക് മടങ്ങിയെങ്കിലും താമസിക്കാതെ മറ്റൊരു പ്രധാന തസ്തികയിലേക്ക് ഇരിപ്പുറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ വലിയ മാറ്റത്തിലേക്ക് നയിച്ച തച്ചങ്കരിയില്‍ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമാണുള്ളത്. സ്വന്തംനിലയില്‍ ജീവനക്കാര്‍ക്ക് ശബളം നല്‍കിയ ശേഷമാണ് തച്ചങ്കരി പടിയിറങ്ങിയത്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് എം.ഡിയായി ചാര്‍ജ്ജടുത്ത ശേഷം നടത്തിയ ഗ്യാരേജ് പ്രസംഗത്തില്‍ തച്ചങ്കേരി പറഞ്ഞത്. അവസാനം കാമിനിയെ പോലെ കോര്‍പ്പറേഷനെ സ്‌നേഹിച്ച് പറഞ്ഞാണ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഈ പ്രസംഗങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. നല്ല വായനാ ശീലമുള്ള തച്ചങ്കരിക്ക് മനോഹരവും ലളിതവുമായ പ്രസംഗങ്ങള്‍ നടത്താനായി.

കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ എന്തും ചെയ്യുമെന്നാണ് ചാര്‍ജ്ജ് എടുത്ത ശേഷം എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടത്തിയ 'ഗാരേജ് പ്രസംഗ'ത്തില്‍ തച്ചങ്കരി പറഞ്ഞിരുന്നത്.'മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലല്ല. കെ.എസ്.ആര്‍.ടി.സിയിലെ 40000 ത്തോളം വരുന്ന ജീവനക്കാര്‍ എന്റെ മക്കളെപ്പോലെയാണ്. ഞാന്‍ തൊഴിലാളികളുടെ പിതാവും കെ.എസ്.ആര്‍.ടി.സി മാതാവുമാണ്. അനര്‍ഹമായി ജോലി ചെയ്യുന്നവര്‍ മാതാവിനെ രോഗിയാക്കുകയാണ്'. തച്ചങ്കരി പറഞ്ഞു. ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരുപോലെ ശമ്പളം വേണമെന്ന സ്ഥിതി നടക്കില്ല. കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് വേണ്ടിയല്ല യാത്രക്കാര്‍ക്ക് വേണ്ടിയാണെന്നും തച്ചങ്കരി പറഞ്ഞു. അസുഖമുണ്ടെന്ന പേരില്‍ ഇവിടെ പലര്‍ക്കും ലളിതമായ ജോലി നല്‍കുന്ന രീതിയുണ്ടായിരുന്നു. അത് നിറുത്തലാക്കി. കൈയും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെ.എസ്.ആര്‍.ടി.സി. ആരോഗ്യമുള്ളവരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യേണ്ടത്. ലോകത്തെ എല്ലാ ദു:ഖങ്ങളും മാറ്റാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോര്‍പ്പറേഷനെ രക്ഷിക്കാന്‍ തച്ചങ്കരി ജീവനക്കാരോട് ഉള്‍പ്പെടെ നടത്തിയ പ്രസംഗങ്ങള്‍ ഹിറ്റാകുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും തച്ചങ്കരിയുടെ പഞ്ച് ഡയലോഗുകള്‍ ഒഴുകുകയാണ്. രണ്‍ജി പണിക്കരുടെ ചൂടന്‍ ഡയലോഗുകളെ ഓര്‍മിപ്പിക്കും വിധമായിരുന്നു ആ പ്രസംഗങ്ങള്‍. തച്ചങ്കരിയുടെ ഇടിവെട്ട് പ്രസംഗങ്ങള്‍ക്ക് പിന്നില്‍ ഒരു സംഘം മാധ്യമ ഉപദേഷ്ടാക്കളാണ്. അതില്‍ പ്രധാനി മംഗളം പത്രത്തിലെ തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടര്‍ എസ.നാരായണന്‍ ഉള്‍പ്പെടുന്ന വലിയൊരു മാധ്യമസംഘമാണെന്ന് പൊലീസില്‍ തന്നെയുള്ള വൃത്തങ്ങള്‍ പറയുന്നു. അടുത്ത കാലത്ത് തച്ചങ്കരിയുടെ എല്ലാ പ്രസംഗങ്ങളും ഹിറ്റായിരുന്നു. രന്‍ജി പണിക്കരെ വെല്ലുവിളിക്കുന്ന ചൂടന്‍ ഡയലോഗുകളാണ് തച്ചങ്കരി കാച്ചി വിടുന്നത്.


കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഓരോ ദിവസവും ഓരോ ജീവനക്കാരന്റെയും ജോലി ചെയ്യാന്‍ തച്ചങ്കരി തയ്യാറായി. ഡ്രൈവറായും കണ്ടക്ടറായും മെക്കാനിക്കായും ജോലി ചെയ്തു. അതിനെല്ലാം പിന്നില്‍ മുകളില്‍ പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ ഉപദേശം ഉണ്ടെന്നാണ് അറിവ്. ലാഭകരമായ റൂട്ടില്‍ മാത്രമെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കൂ. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടാലും ഡീസല്‍ കാശും െ്രെഡവര്‍ ബാറ്റയുമെങ്കിലും കിട്ടാതെ ബസ് നല്‍കില്ല. ഫ്‌ളെക്‌സി നിരക്ക് ഏര്‍പ്പെടുത്താനുള്ള അനുവാദം സര്‍ക്കാരിനോട് ചോദിക്കും തുടങ്ങിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് ജനങ്ങളുടെ പള്‍സ് അറിയാവുന്ന മാധ്യമപ്രവര്‍ത്തകരുടെ ഉപദേശം കൂടി കേട്ട ശേഷമാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (53 seconds ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends