വയനാട്ടില്‍ പോലീസിനെ ആക്രമിച്ചത് എട്ടംഗ മോവോയിസ്റ്റ് സംഘമെന്ന് ഡിഐജി

വയനാട്ടിലെ വെള്ളമുണ്ട കോളനിയില്‍ പൊലീസിനു നേരെ വെടിവയ്പ് നടത്തിയത് എട്ടംഗ മാവോയിസ്റ്റ് സംഘമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്. സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു. മാവോസിസ്റ്റുകള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും തൊപ്പിയും ബുള്ളറ്റ് കെയ്‌സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ, മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പൊലീസ് സുസജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് നിയമസഭയില്‍ വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി സുരക്ഷാകാരണങ്ങളാല്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചപ്പയില്‍ ആദിവാസി കോളനിയോടു ചേര്‍ന്ന വനത്തിലാണ് കേരള പൊലീസിലെ കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റ് സംഘവും തമ്മില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ വെടിവയ്പുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























