Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ചങ്കിടുപ്പോടെ സുരേന്ദ്രന്‍... തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോഴും മത്സരിക്കാന്‍ കച്ചകെട്ടി തുഷാര്‍; പാരയാകുന്നത് കെ. സുരേന്ദ്രന്‍ നോട്ടമിട്ട തൃശൂര്‍; ബിജെപി ജില്ലാ കമ്മിറ്റിയും സുരേന്ദ്രനൊപ്പം

10 FEBRUARY 2019 08:30 AM IST
മലയാളി വാര്‍ത്ത

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപിയും മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശനും വാശി പിടിക്കുമ്പോള്‍ തൃശൂരില്‍ തര്‍ക്കം മുറുകുകയാണ്യ തുഷാറിന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും ജയ സാധ്യതയുള്ള തൃശൂര്‍ തന്നെ വേണമെന്നാണ് പറയുന്നത്.

തൃശൂര്‍ സീറ്റിനെ ചൊല്ലി ബിഡിജെഎസ്സും ബിജെപിയും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആവശ്യപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ നല്‍കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുന്നണിയില്‍ ഏകദേശ സീറ്റ് ധാരണ ആയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ്സിന് അഞ്ച് സീറ്റുകള്‍ മാത്രമെന്നാണ് സൂചന.

ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, ചാലക്കുടി, വയനാട് എന്നിവയാണ് ബിജെപി, ബിഡിജെഎസ്സിന് കരുതിവച്ചിരുന്ന അഞ്ചുമണ്ഡലങ്ങള്‍. എട്ടു സീറ്റുകളാണ് ചോദിച്ചതെങ്കിലും അഞ്ച് സീറ്റില്‍ തൃപ്തിപ്പെടുത്താനായിരുന്നു ബിജെപി ശ്രമം. എന്നാല്‍ തൃശൂരിനു വേണ്ടിയുള്ള ബിഡിജെഎസ്സിന്റെ കടുംപിടുത്തമാണ് തലവേദനയാകുന്നത്. കെ.സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന സീറ്റാണ് തൃശ്ശൂര്‍. പക്ഷെ ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളില്‍ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന ഈ എ പ്ലസ് മണ്ഡലവുമുണ്ട്. തുഷാര്‍ തയ്യാറായാല്‍ തൃശൂര്‍ നല്‍കാമെന്ന ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ അറിയിച്ചു. പക്ഷെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാര്‍. ഇതിനിടെയാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

കെ.സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ തൃശ്ശൂരില്‍ ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതൃത്വം അറിയിച്ചത്. ശബരിമല പ്രശ്‌നത്തോടെ കെ സുരേന്ദ്രന്റെ വിജയസാധ്യത ഏറിയെന്നും ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. അതേ സമയം ബിഡിജെഎസുമായിള്ള സീറ്റ് വിഭജനത്തില്‍ ഇനി അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് കൈക്കൊള്ളേണ്ടത്. അതിന് ശേഷമായിരിക്കും തൃശൂരില്‍ ആരെന്നതില്‍ വ്യക്തത വരൂ.

അതേസമയം, എന്‍.ഡി.എ.യുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നീക്കങ്ങളില്‍ മുന്നണിയിലെ മുഖ്യകക്ഷിയായ ബി.ജെ.പി.ക്ക് സംശയം. മുന്നണിക്കുള്ളില്‍നിന്നുകൊണ്ട് അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നാണവരുടെ ആശങ്ക. ഒപ്പം ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍ ബി.ഡി.ജെ.എസിനെ ഒഴിവാക്കണമെന്ന നിലപാടാണ് കേരളത്തിലെ ആര്‍.എസ്.എസ്. നേതാക്കള്‍ക്കെന്നാണ് വിവരം. ബി.ഡി.ജെ.എസ്. വിഷയം കൈകാര്യംചെയ്യുന്നത് കേന്ദ്ര നേതൃത്വമായതിനാല്‍ സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്.

വെള്ളാപ്പള്ളി മുന്‍കൈയെടുത്ത് സ്ഥാപിച്ച പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ്. പിന്നീടാണ് എസ്.എന്‍.ഡി.പി. യോഗത്തിന് രാഷ്ട്രീയമില്ലെന്നും തനിക്ക് ഈ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നത്. അപ്പോഴും അദ്ദേഹത്തിന്റെ മകനും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ ഭാരവാഹികളിലേറെയും എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികളുമാണ്.

ശബരിമല വിവാദത്തില്‍ വെള്ളാപ്പള്ളി സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പമായിരുന്നു. സംഘപരിവാര്‍ നിലപാടുകളെ അദ്ദേഹം തുറന്നു വിമര്‍ശിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന എന്‍.ഡി.എ.യെ ലക്ഷ്യംവെച്ചാണ് എന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ സംശയിക്കുന്നത്. ഇത് എല്‍.ഡി.എഫിനെ പരോക്ഷമായി സഹായിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണോ എന്നാണ് സംശയം. ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യ്‌ക്കൊപ്പംനിന്ന് ബി.ഡി.ജെ.എസ്. ഇടതുമുന്നണിയെ സഹായിക്കുകയായിരുന്നെന്ന് ആര്‍.എസ്.എസ്. നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇതും ഇപ്പോഴത്തെ സംശയങ്ങള്‍ക്ക് കാരണമാണ്.

സജീവരാഷ്ട്രീയത്തില്‍നിന്ന് സംഘടന മാറിനില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നാണ് എസ്.എന്‍.ഡി.പി. യോഗം നിലപാട്. എസ്.എന്‍.ഡി.പി. ഭാരവാഹികള്‍ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നത് വിവാദമായാല്‍ അതിനും വിലക്കുവരുമെന്നാണ് സൂചന. അങ്ങനെവന്നാല്‍ തുഷാര്‍ അടക്കമുള്ളവര്‍ ബി.ഡി.ജെ.എസ്. ഭാരവാഹിത്വം ഒഴിയേണ്ടിവരും.

ബിഡിജെഎസ്സിനു പുറമെ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിന് കോട്ടയം സീറ്റ് നല്‍കിയേക്കും. പി.സി. തോമസ് തന്നെ കോട്ടയത്ത് മത്സരിക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (18 minutes ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (27 minutes ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (57 minutes ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (1 hour ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (5 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (5 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (5 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (6 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (6 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (6 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (6 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

Malayali Vartha Recommends