Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീപ്രവേശത്തില്‍ പത്മകുമാറിന്റെ നിലപാടില്‍ പാര്‍ട്ടിക്കുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സി.പി.എമ്മിന്റെ നിര്‍ദേശം

10 FEBRUARY 2019 09:01 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശത്തില്‍ പത്മകുമാറിന്റെ നിലപാടില്‍ പാര്‍ട്ടിക്കുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സി.പി.എമ്മിന്റെ നിര്‍ദേശം. പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്മകുമാറിനെ ധരിപ്പിച്ചു. രാഷ്ട്രീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി പത്മകുമാറിന് മുന്നില്‍ വച്ചിരിക്കുന്നത്. വേറെ വഴിയില്ലാതെ അനുസരിക്കേണ്ട അവസ്ഥയിലാണ് പത്മകുമാറും

യുവതിപ്രവേശത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചതിന് തൊട്ടടുത്ത ദിവസം പത്മകുമാര്‍ ആറന്‍മുളയില്‍ നടത്തിയ ഈ പ്രസ്താവന ബാഹ്യശക്തികളുടെ ഇടപെടലോടെയാണെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലപാടിന് അനുകൂലമായി സംസാരിച്ച് ഒരു രാത്രി കഴിഞ്ഞപ്പോള്‍ പത്മകുമാര്‍ നിലപാട് മാറ്റിയത് യുവതിപ്രവേശത്തിന് എതിരെ നില്‍ക്കുന്നവരുടെ താല്പര്യപ്രകാരമാണെന്ന സൂചന പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.

സുപ്രീംകോടതിയിലേക്ക് ദേവസ്വം കമ്മീഷണറെ അയക്കുന്നതിന് മുന്‍പ് കൃത്യമായ നിര്‍ദേശം നല്‍കാതിരുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ിന്റെ വീഴ്ചയായാണ് സി.പി.എം നേതൃത്വം കാണുന്നത്. മൂന്ന് പേര്‍ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ പോയിട്ടും തന്നെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിച്ചെന്ന പരാതി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പാര്‍ട്ടി നേതൃത്വത്തെ അറിച്ചതോടെയാണ് പത്മകുമാറിനെ നിയന്ത്രിക്കണമെന്ന് നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.

ആശയകുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന വേണ്ടെന്നാണ് സി.പി.എം നേതൃത്വം പത്മകുമാറിനെ അറിയിച്ചു കഴിഞ്ഞു. ശബരിമലയില്‍ പാര്‍ട്ടിക്കൊപ്പമെന്ന് പത്മകുമാറിന്റെ പ്രസ്താവന ബോര്‍ഡിനുള്ളില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിക്കിയിട്ടുണ്ട് . എന്നാല്‍ പത്മകുമാര്‍ പ്രസിഡന്റായി വന്നതിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അതിന്റെ രീതിയിലല്ലെന്ന് ദേവസ്വം കമ്മീഷണര്‍ പാര്‍ട്ടി നേതൃത്വത്തിനെ ബോധിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പത്മകുമാര്‍ രാഷ്ട്രീയ എതിരാളികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സി.പി.എം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. ഇതുകൊണ്ടാണ് പത്മകുമാര്‍ പുറത്തേക്ക് പോവുകയല്ല, പാര്‍ട്ടിക്ക് വിധേയപ്പെടുകയാണ് വേണ്ടതെന്ന നിലപാട് സി.പി.എം സ്വീകരിച്ചത്.

അതേസമയം ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ തുറന്ന കോടതിയില്‍ യുവതീ പ്രവേശനത്തിനായി ശക്തമായി വാദിച്ച ബോര്‍ഡ് ഇനി സാവകാശം എഴുതി ആവശ്യപ്പെട്ടാല്‍ തിരിച്ചടിയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് നീക്കം.

ശുദ്ധിക്രിയ വിവാദത്തില്‍ തന്ത്രി നല്‍കിയ വിശദീകരണം ഉടന്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. ആഭ്യന്തര തര്‍ക്കങ്ങള്‍ തീര്‍ന്നെങ്കിലും കുംഭമാസ പൂജയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്. 'നവോത്ഥാനകേരളം ശബരിമലയിലേക്ക്' പോലുള്ള സംഘടനകള്‍ വഴി യുവതികളെ വീണ്ടും ശബരിമലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞതോടെ ബോര്‍ഡിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം.

അതേസമയം ഈ മാസപൂജയ്ക്കും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തുന്നത്. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവടങ്ങളില്‍ മൂന്ന് എസ് പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends