Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കുമോ എന്ന ആശങ്ക നിലനില്‍ക്കെ തുറന്നു പറഞ്ഞ് മോഹന്‍ലാല്‍...

10 FEBRUARY 2019 09:58 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടെ ആദ്യമായാണ് മോഹന്‍ലാല്‍ ഒരു പൊതുവേദിയിലെത്തുന്നത്. അതും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. ആ അവസരത്തില്‍ പിണറായി വിജയനോടും ബിജെപ്പിക്കു വേണ്ടി മത്സരിച്ചേക്കും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കും മറുപടി നല്‍കാന്‍ മോഹന്‍ലാല്‍ ഉപയോഗപ്പെടുത്തി. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്നും പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്നു പറഞ്ഞാണ് മലയാളത്തിന്റെ മഹാ നടന്‍ ആരോപണങ്ങളില്‍ നിന്നും നൈസായി ഊരിയത്. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഈ കാലമത്രയും അഭിനയ കലയെ മാത്രമേ താന്‍ ഉപാസിച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ ദേശാഭിമാനിയുടെ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവെ പറഞ്ഞു

ബിജെപി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെ ഒരേ വേദിയിലെത്തി നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹന്‍ലാലും വേദി പങ്കിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടെ ആദ്യമായാണ് മോഹന്‍ലാല്‍ ഒരു പൊതുവേദിയിലെത്തുന്നത്. അതും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയില്‍. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ച് രാഷ്ട്രീയപ്രസംഗം നടത്തിയ മുഖ്യമന്ത്രി ആര്‍എസ്എസിനെയും ബിജെപിയും കടന്നാക്രമിച്ചു.

തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാല്‍ പക്ഷെ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമര്‍ശിച്ചില്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്ന ചെറിയ സൂചന നല്‍കാനും മലയാളത്തിന്റെ മഹാ നടന്‍ മറന്നില്ല. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താന്‍ ഉപാസിച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ് മോഹന്‍ലാലും മടങ്ങിയത്.


ഇതോടെ മോഹന്‍ലാലിനെ മുന്‍നിര്‍ത്തി കേരളത്തില്‍ വലിയ സ്വപ്നങ്ങള്‍ കണ്ട ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളും മങ്ങുകയാണ്. ഹൈദരബാദില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന കുഞ്ഞാലി മരക്കാര്‍ സെറ്റില്‍ നിന്നും താന്‍ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന നിലപാട് മോഹന്‍ലാല്‍ വ്യക്തമാക്കിയതുമാണ്. ഇപ്പോള്‍ അത് ഒന്നുകൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ ഒരു നടനായി മാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്ക് പരിചയം ഇല്ലാത്ത രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാന്‍ താല്പര്യം ഇല്ലെന്നുമാണ് ലാല്‍ വ്യക്തമാക്കിയത്. താരം പിന്‍ മാറിയതോടെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുവാന്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായുള്ള അന്വേഷണം ബി.ജെ.പി ആരംഭിച്ചു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ പ്രശംസിച്ച് മോഹന്‍ലാല്‍ രംഗത്തുവന്നത് ബിജെപ്പി കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കിയിരുന്നു. എന്നാല്‍ ലാലിന്റെ ഈ പരസ്യ പ്രസ്താവനകൂടി വന്നതോടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുയാണ്.

എന്നാല്‍ മോഹന്‍ലാലിന് പകരം തലസ്ഥാനച്ച് ആദ്യം മുതല്‍ ചര്‍ച്ചയില്‍ ഉള്ള കുമ്മനം രാജശേഖരനെ രംഗത്തിറക്കുവാനാണ് ആണ് ഭൂരിപക്ഷത്തിനും ആഗ്രഹം. ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയെ അതിജീവിക്കാന്‍ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള അന്വേഷണമാണ് മോഹന്‍ലാലിന്റെ പേര് ഉയര്‍ന്ന് വരുവാന്‍ കാരണമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കുന്നതിനോട് ബി.ജെ.പി യിലെ പ്രമുഖ നേതാക്കള്‍ക്ക് താല്പര്യം ഇല്ല. സുരേഷ് ഗോപിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പരസ്യമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. ഈ സാഹചര്യം മനസ്സിലാക്കിയ സുരേഷ് ഗോപി മത്സരിക്കാന്‍ താല്പര്യം ഇല്ലെന്നും സംസ്ഥാനം ഒട്ടാകെ താന്‍ പ്രചരണത്തിന് ഇറങ്ങാം എന്നും കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ആണ് സൂചന. ഇതിനിടെ ആറ്റിങ്ങല്‍ സീറ്റിലേക്ക് പരിഗണിച്ചിരിക്കുന്ന മുന്‍ ഡി.ജി.പി റ്റി.പി സെന്‍കുമാറിനെ മത്സരിപ്പിക്കേണ്ടതില്ലെന്നും ബി.ജെ.പിയുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും അദ്ദേഹത്തെ വിളിക്കേണ്ടന്നും ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. നമ്പി നാരായണനെതിരെ അനവസരത്തില്‍ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടാണ് സെന്‍കുമാര്‍ സ്വീകരിച്ച നിലപാടാണ് അദ്ദേഹത്തിന് കൂരുക്കായി മാറിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends