Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയതോടെ കേരളത്തില്‍ മറുപടി പറയാന്‍ നേതാക്കള്‍ ബുദ്ധിമുട്ടുന്നു... ബിജെപിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം പറയാനാവാതെ സിപിഎമ്മും കോണ്‍ഗ്രസും

10 FEBRUARY 2019 10:01 AM IST
മലയാളി വാര്‍ത്ത

ബംഗാളിന്റെ കാര്യത്തില്‍ തോല്‍വി സമ്മതിക്കേണ്ടി വരും കേരളത്തിലെ സിപിഎമ്മിന്. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണക്ക് വഴിയൊരുങ്ങുന്നത് കേരളത്തിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. കോണ്‍ഗ്രസുമായുളള ഏത് തരം ബന്ധത്തെയും എതിര്‍ത്തുതോല്‍പിച്ചിരുന്ന കേരളഘടകത്തിന് ഇക്കുറി അത് സാധിച്ചില്ല എന്നുമാത്രമല്ല മറുപടിപോലും പറയാനാകാതെ പെട്ട അവസ്ഥയിലാണ് കേരളത്തിലെ സിപിഎം. എന്നാല്‍ ബംഗാളിലെ സിപിഎമ്മിനെ സംബന്ധിച്ച് ഇത്തരത്തിലൊരു നീക്കം അനിവാര്യമായിരുന്നു എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

മുന്‍തിരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ ധാരണയുണ്ടായിട്ടും ഗുണമുണ്ടായില്ലെന്നും കോണ്‍ഗ്രസിനാണ് നേട്ടമുണ്ടായതെന്നുമടക്കമുളള വാദങ്ങളാണ് കാരാട്ട് പക്ഷമുയര്‍ത്തിയത്. പ്രത്യയശാസ്ത്രപിടിവാശികള്‍ ബംഗാളിലെ പാര്‍ട്ടിയുടെ അടിവേരറക്കുമെന്ന തിരിച്ചറിവാണ് ഇക്കുറി ധാരണക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയത്. കോണ്‍ഗ്രസിനോട് നേരിട്ടേറ്റുമുട്ടുന്ന കേരളത്തിലെ പാര്‍ട്ടി ഈ ധാരണ ന്യായീകരിക്കാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടും.

പ്രചാരണവേദികളില്‍ നമ്മള്‍ ബംഗാളിലൊരുമിച്ചല്ലേയെന്ന കോണ്‍ഗ്രസിന്റെയും നിങ്ങള്‍ ബംഗാളില്‍ ഒരുമിച്ചല്ലേയെന്ന ബി ജെ പിയുടെയും പരിഹാസത്തിന് മറുപടി പറയാന്‍ പാര്‍ട്ടി പാടുപെടും. ഇനി കോണ്‍ഗ്രസ് ധാരണയെ എതിര്‍ത്ത് തോല്‍പിച്ചാല്‍ മതേതരമുദ്രാവാക്യങ്ങളോട് പാര്‍ട്ടിക്കുളള പ്രതിബദ്ധതയും ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടും.

ശബരിമലവിഷയമടക്കമുളള ഘടകങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എത്ര സീറ്റ് കിട്ടുമെന്ന് ഒരുറപ്പുമില്ല.

ബംഗാളിലെ ധാരണക്കെതിരെ നിലപാടെടുക്കുകയും കേരളത്തിലെ പ്രകടനം മോശമാവുകയും ചെയ്താല്‍ ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ ദൈന്യമുഖത്തിന് കേരളത്തിലെ പാര്‍ട്ടി സമാധാനം പറയേണ്ടിവരും. അതുകൊണ്ടുകൂടിയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബംഗാളിലെ കാര്യം ബംഗാളിലെ പാര്‍ട്ടി തീരുമാനിക്കുമെന്ന ഒഴുക്കന്‍ മറുപടി പറയേണ്ടി വന്നത്.

ബംഗാളില്‍ സിപിഎമ്മുമായി ധാരണയിലെത്താല്‍ ഇന്നലെയാണ് കോണ്‍ഗ്രസ് തീരുമാനമുണ്ടായത്. സിപിഎമ്മുമായി തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തയ്യാറാണെന്ന് പിസിസി അദ്ധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്രയും അറിയിച്ചു. കോണ്‍ഗ്രസ് താല്‍പര്യം സംരക്ഷിച്ചു കൊണ്ടാകും ധാരണമെന്നും സോമേന്ദ്ര നാഥ് മിത്ര വിശദീകരിക്കുന്നു.

അതേസമയം ബംഗാളിലെന്നല്ല എവിടെയും തെരഞ്ഞെടുപ്പ് സഹകരണം വേണ്ടെന്ന നിലപാടാണ് കേരളത്തിലെ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം വേണമെന്നത് സിപിഎമ്മിന്റെ ആവശ്യമാണെന്നും കോണ്‍ഗ്രസ് പിന്നാലെ പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേണ്‍ഗ്രസുമായി ചേര്‍ന്നല്ലാതെ നാമനിര്‍ദ്ദേശം നല്‍കാന്‍ പോലും ആകാത്ത വിധം ബംഗാളിലെ സിപിഎം മാറിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്‌സഭയിലേക്ക് മത്സരിക്കില്ല. അത് ബംഗാളിലും ഉണ്ടാകില്ലെന്നായിരുന്നു കോടിയേരിയുടെ നിലപാട്.

അതേസമയം കോണ്‍ഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോല്‍പ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി വിശദീകരിച്ചു, അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ചാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

ബംഗാളില്‍ സിറ്റിങ് സീറ്റുകളിലും ശക്തി കേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കാതിരിക്കുക. എന്നീ കാര്യങ്ങളില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമിടയില്‍ ധാരണയിയായി. പ്രചാരണ പരിപാടികളിലടക്കം പൊതുവേദികളില്‍ നേതാക്കള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ താഴേത്തട്ടില്‍ വോട്ടായിമാറൂവെന്ന ആവശ്യം കൂടി ബംഗാള്‍ ഘടകം മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യമടക്കം ധാരണയുടെ സ്വഭാവം അടുത്ത കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തുതീരുമാനിക്കും. സീറ്റുകളുടെ കാര്യം ബംഗാളില്‍ ഇടതുമുന്നണിയും ചര്‍ച്ചചെയ്തു.

പാര്‍ട്ടിയുടെ അന്തസിന് ഹാനിയുണ്ടാക്കാത്ത വിധത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്നാണ് കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്രയുടെ പ്രതികരണം. തൃണമൂലുമായി സഹകരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends