മോക് ഡ്രില്ലില്‍പ്പെട്ട് ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ജോലി പോയി

പോലീസിന്റെ മോക് ഡ്രില്ലില്‍ കുടുങ്ങി ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ജോലി നഷ്ടമായി. പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ മോക് ഡ്രില്ലിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പോയത് സ്വന്തം ജോലി തന്നെയാണ്. കിളിമാനൂര്‍ പഴയകുന്നേല്‍ ബിജു നിവാസില്‍ ബിജുവിനെയാണ് ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്പനി പിരിച്ചുവിട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ പോലീസ് ആസ്ഥാനത്തെ ആറിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരെ പോലീസ് അടിയന്തരമായി ഒഴിപ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ബിജുവാണ് ഫോണ് ചെയ്തതെന്ന് കണ്ടെത്തി. വൈകീട്ടോടെ ബിജുവിനെ പിടികൂടി. മോക് ഡ്രില്ലിന്റെ ഭാഗമായാണ് ബിജു ഫോണ്‍ ചെയ്തതെന്ന് വിശദീകരിച്ച പോലീസ് പിന്നീട് ഇയാളെ വിട്ടയച്ചു.
അതിനിടെ സംഭവം നാട്ടില്‍ പാട്ടായി. ഇതോടെ ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്പനി ബിജുവിനെ പിരിച്ചുവിട്ടുവെന്നാണ് പരാതി. പോലീസിനെതിരേ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബിജു. എന്നാല്‍ ബിജുവിന്റെ ഫോണില്‍നിന്ന് കോള്‍ വന്നുവെന്ന നിലപാടിലാണ് പോലീസ്. അതേ സമയം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച നടന്നത് മോക് ഡ്രില്തന്നെ ആയിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























