Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ട്വിസ്റ്റ്.... ശബരിമല വിഷയത്തില്‍ കോടതി കനിഞ്ഞില്ലെങ്കില്‍ എന്‍.എസ്.എസ്. പ്രധാനമന്ത്രിയെ കാണും; ശബരിമല വിഷയത്തില്‍ നിര്‍ണായക തീരുമാനമെടുക്കാന്‍ അഭ്യര്‍ത്ഥിക്കും

15 FEBRUARY 2019 10:58 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനത്തില്‍ നിര്‍ണായക നീക്കവുമായി എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതിവിധി തള്ളുന്നപക്ഷം, ആചാരസംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. ബി.ജെ.പിആര്‍.എസ്.എസ്. സംസ്ഥാന നേതൃത്വങ്ങള്‍ എന്‍.എസ്.എസിനാണു സൂചന നല്‍കിയത്.

പുനഃപരിശോധന വേണ്ടെന്നാണു കോടതിയുടെ തീരുമാനമെങ്കില്‍ എന്‍.എസ്.എസ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. അദ്ദേഹത്തിനു സമര്‍പ്പിക്കാനായി ഓര്‍ഡിനന്‍സിന്റെ കരട് തയാറാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ശബരിമല ആചാരങ്ങളുടെ വ്യത്യസ്തത എന്‍.എസ്.എസിനു വേണ്ടി സുപ്രീം കോടതിയില്‍ നിരത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്റെ മേല്‍നോട്ടത്തിലാണ് ഇത്. രണ്ടു തവണ അറ്റോര്‍ണി ജനറലായിരുന്ന അദ്ദേഹം ഭരണഘടനാ വിദഗ്ധനുമാണ്.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഓര്‍ഡിനന്‍സ് യാഥാര്‍ഥ്യമാക്കാനാണു ശ്രമം. എന്‍.എസ്.എസിന്റെ നീക്കത്തിനു വിവിധ ഹൈന്ദവ സംഘടനകളുടെയും സന്യാസി മഠങ്ങളുടെയും പന്തളം കൊട്ടാരം, ബ്രാഹ്മണ സഭ തുടങ്ങിയവരുടെയും പിന്തുണയുണ്ട്. ശിവഗിരി മഠത്തിന്റെ പിന്തുണയും ഉറപ്പാക്കിക്കഴിഞ്ഞു.

മൗലികാവകാശങ്ങള്‍ വ്യാഖ്യാനിച്ചുള്ള സുപ്രീം കോടതിവിധി നിയമനിര്‍മാണത്തിലൂടെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പഴുതുണ്ടെന്നാണ് എന്‍.എസ്.എസിന്റെ വിലയിരുത്തല്‍.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു എന്എസ്എസിന്റെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരനാണ് എന്‍.എസ്.എസിന്റെ വാദഗതികള്‍ അറിയിച്ചത്. ആരാധനാലയത്തെ പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടുത്തിയത് തെറ്റെന്നും വിധിയുടെ പ്രത്യാഘാതം ഇതരമതസ്ഥര്‍ക്കിടയിലും ഉണ്ടാകുമെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.

യുവതീ പ്രവേശനം തെരഞ്ഞെടുപ്പ് പ്രചരണത്തിലും ചൂടു പിടിക്കുകയാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വിശ്വാസികള്‍ക്ക് എതിരാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ പറഞ്ഞു. ശബരിമലയിലും അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്നും ശബരിമലയിലെയും ഹിന്ദുക്കളെ അപമാനിക്കാനാണ് ശ്രമമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ശബരിമല സമരത്തിന് താന്‍ ധാര്‍മ്മിക പിന്തുണ അറിയിക്കുന്നു. ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കുഭേമേളയുടെ തിരക്ക് കാരണം ദര്‍ശനം സാധ്യമായില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം കോടിയേരി ബാലകൃഷ്ണനും ശബരിമലയിലെ നിലപാട് രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് നിലനിന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വോട്ട് കുറഞ്ഞ് പോകുമോയെന്ന ആശങ്ക ഇടത് മുന്നണിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഇടത് മുന്നണിയുടെ കേരള സംരക്ഷണ യാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അതോടൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്നത് മഹാനിധി സമാഹരണ യാത്രയാണെന്നും നോട്ടെണ്ണുന്ന യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്രയെന്നും കോടിയേരി വിമര്‍ശിച്ചു. കൂടാതെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends