Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്; കെസിബിസി അന്നു പറഞ്ഞത് ഇപ്പൊ ശരിയാകുന്നു; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറക്കി

21 FEBRUARY 2019 08:42 PM IST
മലയാളി വാര്‍ത്ത

കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്. കെസിബിസി അന്നു പറഞ്ഞത് ഇപ്പൊ ശരിയാകുന്നു . വൈദികരെ നല്ലവഴിക്കു നായിക്കാൻ വലിയ ഇടയൻ ഇറങ്ങുമ്പോൾ പ്രസക്തമാവുകയാണ് ഈ തീരുമാനവും

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറക്കി. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികളിൽ സിവിൽ നിയമം അനുസരിച്ചും സഭാ നിയമം അനുസരിച്ചും നടപടിയെടുക്കുമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും പുതിയ മാർഗരേഖ വിതരണം ചെയ്യും.

കേരള കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ ലൈംഗീക പീഡന പരാതികൾ വർധിച്ച സാഹചര്യത്തിലാണ്, കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം ഉണ്ടായാൽ ഉടൻ പൊലീസിൽ പരാതിനൽകണം. ആരോപണവിധേയൻ പൊലീസ് നടപടികളുമായി സഹകരിക്കണം. പരാതി സംബന്ധിച്ച് സഭാ നിയമപ്രകാരം കർശനനടപടി എടുക്കുമെന്ന് മാർഗരേഖയിൽ പറയുന്നുലൈംഗിക പീഡന പരാതികളിൽ ഇരകളോട് അനുഭാവ പൂർണമായ മനോഭാവം കൈക്കൊള്ളണമെന്നും കെസിബിസി നിർദേശിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ അത്യന്തം ഹീനമാണെന്ന് മാർഗരേഖയിൽ പറയുന്നു. കുട്ടികളെ വൈദികർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്. കുട്ടികളുടെ ചിത്രങ്ങളെടുക്കുന്നതും, ഇവർക്കൊപ്പം രാത്രിയാത്ര നടത്തുന്നതും പരമാവധി ഒഴിവാക്കണം. ലൈംഗിക ചുവയുള്ള തമാശകൾ പ്രോൽസാഹിപ്പിക്കരുതെന്നും വൈദികർക്കും കന്യാസ്ത്രീകൾക്കുമുള്ള മാർഗരേഖയിൽ പറയുന്നു.. വൈദികരിൽ ചിലരുടെ കുത്തഴിഞ്ഞ ജീവിതം, നല്ലവഴിക്കു നയിക്കാൻ മാർപാപ്പ. വൈദികരുടെ ലൈംഗികാതിക്രമം: അസാധാരണ സമ്മേളനം വിളിച്ച് മാർപാപ്പ വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനുളള മാര്‍ഗങ്ങള്‍ ആരായാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിന് ഇന്ന് വത്തിക്കാനില്‍ തുടക്കമാകും. ബിഷപ്പുമാരുള്‍പെടെ വൈദികരുടെ ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പ അസാധാരണ സമ്മേളനം വിളിച്ചത്.

വൈദികരുള്‍പെട്ട ലൈംഗിക പീഡനങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം ഇരകള്‍ക്ക് എങ്ങനെ നീതി നല്‍കാനാകുമെന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ. പീഡനങ്ങളെക്കാള്‍ അവ മൂടി വയ്ക്കുന്നതുമൂലം ഇരകള്‍ക്കും സഭയ്ക്കും വലിയ ആഘാതം നേരിടേണ്ടിവരുന്നതായി വത്തിക്കാന്‍ വിലയിരുത്തുന്നു. ഇത് കണക്കിലെടുത്താണ് പ്രത്യേക സമ്മേളനത്തിന് മാര്‍പാപ്പ തീരുമാനിച്ചത്. 130 രാജ്യങ്ങളില്‍ നിന്നായി വിവിധ മെത്രാന്‍ സമിതികളുടെ 130 പ്രതിനിധികളും വത്തിക്കാന്‍ പ്രതിനിധികളും ഉള്‍പെടെ 190 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

സന്യാസിനി സഭകളെ അടക്കം പ്രതിനിധീകരിച്ച് കന്യാസ്ത്രീകളടക്കം 10 വനിതകളും ഇതില്‍ ഉള്‍പെടുന്നു. സഭാനിയമങ്ങളില്‍ മാറ്റമുണ്ടാക്കുകയല്ല, മറിച്ച് ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയും ഉത്തരവാദിത്തവും പ്രതിബദ്ധതയും കൊണ്ടുവരാനും കര്‍ക്കശമായ നടപടികള്‍ ഉറപ്പാക്കാനുമാണ് മാര്‍പാപ്പയുടെ നീക്കം. വൈദികരും മെത്രാന്‍മാരും അടക്കം കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത് യാഥാര്‍ഥ്യമാണെന്നും ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മാര്‍പാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തെറ്റുകള്‍ തിരുത്താനുളള ശ്രമം കാണണമെന്നും സഭയെ ഇകഴ്ത്താന്‍ ഇത്തരം അവസരം വിനിയോഗിക്കുന്നത് പൈശാചികശക്തികളുടെ സഹചാരികളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെതിരെ വിമര്‍ശനവുമായി രണ്ട് കര്‍ദിനാള്‍മാര്‍ ബിഷപ്പുമാര്‍ക്ക് തുറന്ന കത്തെഴുതി. ലൈംഗികാതിക്രമല്ല, അധികാരദുര്‍വിനിയോഗമാണ് സഭ നേരിടുന്ന പ്രധാനപ്രശ്നമെന്ന് നിര്‍ണായക സമ്മേളനത്തിന് മുമ്പ് പുറത്തുവിട്ട കത്ത് ആരോപിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends