Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

എന്‍റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു; സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്; പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്; മനശാന്തി കിട്ടണമെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടണം; മന്ത്രിക്ക് നേരെ പൊട്ടിത്തെറിച്ച് ശരത് ലാലിന്റെ അച്ഛൻ

21 FEBRUARY 2019 05:00 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരുടെ വീട് സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരനോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണന്‍. 'എന്‍റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു. നാടിന് വേണ്ടി പ്രവര്‍ത്തനം നടത്തി എന്നത് തെറ്റാണോ' എന്ന് സത്യനാരായണന്‍ പൊട്ടിത്തെറിച്ചുകൊണ്ട് മന്ത്രിയോട് ചോദിച്ചു.

'' സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്. പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. മനശാന്തി കിട്ടണമെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടണം. ഇന്നോ ഇന്നലെയോ തുടങ്ങിയ ഗൂഢാലോചനയല്ല, കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു. അവനൊരു ക്രിമനൽ ഒന്നും അല്ല. പീതാംബരന്റെ തലയ്ക്ക് കുറ്റമിടാനാണ് ശ്രമിക്കുന്നത്. സിബിഐ വന്നാൽ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകുമോ ?''എന്നും സത്യനാരായണന്‍ മന്ത്രിയോട് പൊട്ടിത്തെറിച്ചു.

ഇന്ന് രാവിലെയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീട് സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രതിനിധിയായാണ് മന്ത്രി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടിലെത്തിയത്. കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ തര്‍ക്കം ആളുകള്‍ തമ്മിലുള്ളപ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കൊലപാതകത്തെ ഏതെങ്കിലും പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ അംഗീകരിക്കില്ല. ഇടതുമുന്നണിയും അംഗീകരിക്കില്ല. കൊലപാതകം എപ്പോഴും വ്യക്തികള്‍ ചേര്‍ന്ന് നടക്കുന്ന സംഘടനത്തിന്‍റെ ഭാഗമാകാം. അത് പോലും ഇവിടെ ഉണ്ടായിട്ടില്ല. അക്രമത്തെ തുടര്‍ന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊലചെയ്തവരും രണ്ട് പ്രസ്ഥാനത്തിലായാല്‍ ബാക്കിയെല്ലാം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയമായി ഇത്തരം കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ല. രാഷ്ട്രീയമായി ചേരി തിരിഞ്ഞ് നില്‍ക്കുന്നവര്‍ തമ്മില്‍ ഇത്തരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.

ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.

അതെസമയം കാസർകോട് പെരിയയില്‍ ഇരട്ടക്കൊലപാതകക്കേസിൽ പ്രതിരോധത്തിലായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്‍. എംഎൽഎ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയിരുന്നു എന്നും എംഎൽഎയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ല എന്നും കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ പറഞ്ഞു.

കൊലപാതകത്തിന്‍റെ പിറ്റേദിവസം പാക്കത്തിനടുത്തെ വിജനമായ സ്ഥലത്ത് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി. കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോൾ കെ കുഞ്ഞിരാമൻ എംഎൽഎയും സിപിഎം പ്രവർത്തകരും തടഞ്ഞെന്നാണ് ആരോപണം. വാഹനമുടമയായ സജി ജോർജിനെ കസ്റ്റഡിയിലെടുക്കാനും സമ്മതിച്ചില്ല. കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു. പ്രദേശത്ത് സിപിഎം ഓഫീസിന് കല്ലേറുണ്ടായപ്പോൾ സ്ഥലത്തെത്തിയ എംഎൽഎ കൊലവിളിനടത്തിയതായി ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. എംഎൽഎയുടെ പ്രചോദനമില്ലാതെ പീതാംബരന് കൊലപാതകം നടത്താനാകില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. എന്നാല്‍, ആരോപണങ്ങള്‍ എല്ലാം തള്ളുകയാണ് ഉദുമ എംഎൽഎ. കോൺഗ്രസാണ്പിന്നിലെന്നാണ് എംഎൽഎയുടെ വിശദീകരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends