Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

എല്ലാ വിരലും ചൂണ്ടുന്നത് സി പി എമ്മിലേക്കോ; പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന പീതാംബരന്‍ പാര്‍ട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു; കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ തുടക്കം മുതലേ പ്രതിക്കൂട്ടില്‍ സി പി എം

21 FEBRUARY 2019 08:32 PM IST
മലയാളി വാര്‍ത്ത

പിതാംബരന്റെ ഭാര്യ പറയുന്ന ഈ പാര്‍ട്ടി ഏതാകും . എല്ലാ വിരലും ചൂണ്ടുന്നത് സി പി എംമിലേക്കോ... കാര്യങ്ങൾ വ്യക്തമാക്കുന്നതും അതുതന്നെയെന്നാണ് പുറത്തുവരുന്ന സൂചനകള്‍ കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ തുടക്കം മുതലേ പ്രതിക്കൂട്ടില്‍ ആയിരുന്നു സി പി എം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന പീതാംബരന്‍ പാര്‍ട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു പറയുന്നു. എങ്കില്‍ ആരാണു പീതാംബരന്റെ ഭാര്യ പറയുന്ന ഈ 'പാര്‍ട്ടി'. ലോക്കല്‍ തലത്തിലോ, ഏരിയാ തലത്തിലോ, ഒരു പക്ഷേ അതിനു മുകളിലോ ഉള്ള ഒരു നേതാവായിരിക്കുമോ പീതാംബരനെക്കൊണ്ട് ഇരട്ടക്കൊല ചെയ്യിക്കാന്‍ കഴിവുള്ള പാര്‍ട്ടി ആ വഴിക്ക് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചാല്‍ കൊലപാതകത്തിനു മുന്‍പും ശേഷവും പീതാംബരന്റെ ഫോണിലേക്കും തിരിച്ചുമുള്ള വിളികള്‍ നിര്‍ണായകമാകും.

കൊലയ്ക്കുശേഷം ഒളിപ്പിച്ചവര്‍, രക്ഷപ്പെടാന്‍ സഹായിച്ചവര്‍ എന്നിവരിലേക്ക് അന്വേഷണം നീളേണ്ടതും സൈബര്‍ മാര്‍ഗങ്ങളിലൂടെ തന്നെ. പീതാംബരന്‍ ഉള്‍പ്പെട്ട ഏഴംഗ സംഘത്തിനു മുകളില്‍ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാന്‍ ഇങ്ങനെ പല വഴികളുണ്ട്. പക്ഷേ, കൊലയ്ക്കു വേണ്ടി അക്രമി സംഘം പ്രാദേശികമായി നടത്തിയ ഗൂഢാലോചനയ്ക്കു മാത്രമാണ് പൊലീസ് ഇപ്പോള്‍ തെളിവു തേടുന്നത്.മുഖ്യപ്രതി എ. പീതാംബരനും കസ്റ്റഡിയിലുള്ള മറ്റുള്ളവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പിടിയിലുള്ളവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവു തേടുന്നതല്ലാതെ, മേല്‍തട്ടില്‍ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ഈ ഘട്ടത്തില്‍ പൊലീസ് അന്വേഷിക്കുന്നില്ലെന്നാണു വിവരം. കൃപേഷിന്റെ തലയ്ക്കു മാരകമായ വെട്ടേല്‍പ്പിച്ചത് അറസ്റ്റിലായ എ. പീതാംബരനാണെന്നു പറയുന്ന പൊലീസിന് പീതാംബരന്റെ കയ്യിന്റെ ബലം തെളിയിക്കേണ്ടി വരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജനുവരി അഞ്ചിനു നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്റെ കയ്യിലെ എല്ലു പൊട്ടിയെന്നും സ്റ്റീല്‍ ഇട്ടെന്നുമാണു ഭാര്യ മഞ്ജു മാധ്യമങ്ങളോടു പറഞ്ഞത്.

സ്റ്റീല്‍ ഇട്ട കൈകൊണ്ട് ആയുധമുപയോഗിച്ചു വെട്ടി മരണകാരണമായ മുറിവേല്‍പ്പിക്കാന്‍ പീതാംബരനു കഴിയില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ വെട്ടിയതു പീതാംബരന്‍ തന്നെയെന്നു മൊഴിയുള്ളതായി പൊലീസ് പറയുന്നു. ഇന്നലെ കണ്ടെടുത്ത ആയുധങ്ങളിലൊന്നു താന്‍ ഉപയോഗിച്ചതായി തെളിവെടുപ്പില്‍ പ്രതി സമ്മതിക്കുകയും ചെയ്തു. അഞ്ചിനു രാത്രി കോണ്‍ഗ്രസുകാരുമായി നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ പീതാംബരനെ ആദ്യം കാഞ്ഞങ്ങാട് ഗവ. ആശുപത്രിയിലും ആറിന് ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുമാണെത്തിച്ചത്. ഏഴിനു വൈകിട്ട് 7ന് ആശുപത്രി വിട്ടു.മംഗളൂരുവിലെ ആശുപത്രിയില്‍ പീതാംബരന്റെ കയ്യില്‍ സ്റ്റീല്‍ ഇട്ടിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരം. എങ്കിലും ഇടതു കൈയ്ക്കു സാരമായി പരുക്കേറ്റിരുന്നു. ആഴ്ചകളോളം ഈ കൈ ചരടില്‍ തൂക്കിയിട്ടിരുന്നതായും പറയുന്നു. അതുകൊണ്ടുതന്നെ കയ്യിന്റെ സ്വാധീനത്തെക്കുറിച്ചു കോടതിയില്‍ സംശയമുയരാം. അതുകൊണ്ട്, ഭാരമുള്ള ആയുധമുപയോഗിച്ചു മരണകാരണമായ പരുക്കേല്‍പ്പിക്കാന്‍ പ്രതിക്കു കഴിയുമെന്നു തെളിയിക്കാന്‍ പൊലീസിനു വൈദ്യപരിശോധനയെ ആശ്രയിക്കേണ്ടിവരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends