Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആണ്‍തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം നല്‍കുന്ന എല്‍.ഡബ്ലൂ. എം ക്വോട്ടയിലെ തീര്‍ത്ഥാടകരില്‍ 90 ശതമാനവും കേരളത്തില്‍ നിന്ന്...

21 FEBRUARY 2019 12:27 PM IST
മലയാളി വാര്‍ത്ത

ആണ്‍തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം നല്‍കുന്ന എല്‍.ഡബ്ല്യു.എം ക്വോട്ടയിലെ തീര്‍ഥാടകരില്‍ 90 ശതമാനവും കേരളത്തില്‍ നിന്ന്. ഈ ക്വോട്ടയില്‍ രാജ്യത്തുനിന്ന് മൊത്തം 2,300 പേര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചത്. ഇതില്‍ 2,011 പേരും കേരളത്തില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് മഹര്‍റം (ആണ്‍തുണ) ഇല്ലാതെ ഹജ്ജിന് പോകാന്‍ വനിതകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് ഈ ക്വോട്ട അനുവദിച്ചത്. ലേഡീസ് വിത്തൗട്ട് മഹര്‍റം (എല്‍.ഡബ്ല്യു.എം) എന്നാണ് ഈ ക്വോട്ടക്ക് നല്‍കിയ പേര്. 45 വയസ്സ് കഴിഞ്ഞ നാലു സ്ത്രീകളടങ്ങുന്ന സംഘം ഒരു കവറിലാണ് അപേക്ഷ നല്‍കേണ്ടത്. 70 വയസ്സ് കഴിഞ്ഞവരെയും ഈ ക്വോട്ടയില്‍ അപേക്ഷിച്ചവരെയും മാത്രമാണ് ഈവര്‍ഷം നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷവും എല്‍.ഡബ്ല്യു.എം ക്വോട്ടയില്‍ കേരളത്തില്‍നിന്നുതന്നെയാണ് ബഹുഭൂരിഭാഗവും പോയത്.

കേരളത്തില്‍ നിന്ന് ഈവര്‍ഷം മൊത്തം 43,115 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്. ഇവരില്‍ 11,472 പേരെയാണ് ഇതിനകം തെരഞ്ഞെടുത്തത്. ഇവരില്‍ 70 കഴിഞ്ഞവരുടെ ക്വോട്ടയില്‍ 1199 പേരും എല്‍.ഡബ്ല്യു.എം. ക്വോട്ടയില്‍ 2,011 പേരുമാണ് ഉണ്ടായിരുന്നത്. ഇവരെ മുഴുവന്‍ നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്ത ശേഷം അവശേഷിക്കുന്ന 30,905 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെ 8262 പേരെയാണ് തെരഞ്ഞെടുത്തത്.തുടര്‍ച്ചയായി അഞ്ചാംതവണ അപേക്ഷിക്കുന്നവര്‍ക്ക് നല്‍കിയിരുന്ന പരിഗണന കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞവര്‍ഷം മുതല്‍ നിര്‍ത്തലാക്കിയതോടെ ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്.

2017ല്‍ കേരളത്തില്‍നിന്ന് 95,238 പേര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഈവര്‍ഷം 43,171 പേരാണ് അപേക്ഷിച്ചത്. രാജ്യത്തെ മൊത്തം കണക്കെടുത്താല്‍ 2017ല്‍ 4,48,268 പേര്‍ അപേക്ഷിച്ചപ്പോള്‍ ഈവര്‍ഷം അത് 2,61,261ലെത്തി. സംസ്ഥാനത്തുനിന്ന് അപേക്ഷകരുടെ എണ്ണം പകുതിയിലും താഴെയായി കുറഞ്ഞു. തുടര്‍ച്ചയായി അപേക്ഷിച്ചാല്‍ സീനിയോറിറ്റി പ്രകാരം ഹജ്ജിന് അവസരം ലഭിക്കുമെന്നത് ഇല്ലാതായതാണ് ഈ കുറവിന് കാരണം.
ഈ വര്‍ഷം ആദ്യം നിശ്ചയിച്ച തീയതിയില്‍ അപേക്ഷകരുടെ എണ്ണം വളരെ കുറവായിരുന്നു. അപേക്ഷിക്കാനുള്ള സമയം ഒരുമാസത്തോളം വീണ്ടും നീട്ടിയതുകൊണ്ടാണ് ഇത്രയെങ്കിലും അപേക്ഷകരുണ്ടായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (19 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends