Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകത്തില്‍ സാംസ്കാരിക നായകന്‍മാരുടെ മൗനത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ; രൂക്ഷമായി വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍ രംഗത്ത്

21 FEBRUARY 2019 07:36 PM IST
മലയാളി വാര്‍ത്ത

കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകത്തില്‍ ഇടതുപക്ഷ സാസ്കാരിക നായകര്‍ മൗനം പാലിക്കുന്നുവെന്ന ആരോപണം ശക്തമാണ്. സാംസ്കാരിക നായകന്‍മാരുടെ മൗനത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന് വാഴപ്പിണ്ടി നേരിട്ട് സമ്മാനിക്കാനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കാറിനുമുകളില്‍ വാഴപ്പിണ്ടി വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു. സംഭവത്തിന്റെ പച്ഛാത്തലത്തിൽ 

രൂക്ഷമായി വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

'തൃശൂരെ ഏതാനും യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി. ചെയർമാൻ അതേറ്റുവാങ്ങാൻ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ കാറിനു മേൽ വാഴപ്പിണ്ടി സമർപ്പിച്ചു കൃതാർത്ഥരായി.

കാസർകോട് ജില്ലയിൽ രണ്ടു യുവ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തെ പറ്റി നമ്മുടെ മതേതര- ജനാധിപത്യ- പുരോഗമന സാംസ്കാരിക നായകർ പുലർത്തുന്ന മൗനമാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്. നട്ടെല്ലിന് പകരം ഉപയോഗിക്കാനാണത്രേ, വാഴപ്പിണ്ടി. യൂത്ത് കോൺഗ്രസുകാർക്ക് നമ്മുടെ സാംസ്കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്. ലോക്കൽ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാൻ നിവൃത്തിയുള്ളൂ. അതുകൊണ്ട് സോറി, എച്ചൂസ് മീ...'

സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ച വിഷയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്.അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല.സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നവുമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള സാഹിത്യ അക്കാദമി ആസ്ഥാനത്ത് കടന്നു ചെന്ന് കേരളത്തിലെ മുഴുവന്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അസഭ്യ പ്രകടനത്തിനെതിരെ മുഴുവന്‍ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിനു നേരെ നടന്ന കയ്യേറ്റമായി ഈ ആക്രമണത്തെ കാണണമെന്ന് പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പറഞ്ഞു.

കാസര്‍കോട്ടു നടന്ന ദാരുണമായ ഇരട്ട കൊലപാതകത്തിന്റെ പേരിലാണ് ആഭാസ പ്രകടനം നടത്തിയത്. ഈ കൊലപാതകത്തില്‍ എഴുത്തുകാരും കലാകാരന്മാരുമടക്കമുള്ള മുഴുവന്‍ കേരള ജനതയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞു. ഉചിതമായ അന്വേഷണം നടത്തി പ്രതികളില്‍ ഭൂരിഭാഗവും പിടിയിലായി. ഈ സമയത്ത് അന്തരിക്ഷം കലുഷിതമായി നില്‍ക്കണമെന്നും കൊലപാതക പരമ്പര സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അക്കാദമി അക്രമണത്തിനു പിന്നിലുള്ളത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും നമ്മുടെ സാംസ്‌കാരിക യശസ്സിനെ കളങ്കപ്പെടുത്തിക്കൊണ്ട് നടന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തിന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറിയും കുറഞ്ഞും പങ്കുണ്ട്. കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ള ഒരു രാഷ്ടീയ പാര്‍ടിയുടെ പ്രവര്‍ത്തകരാണ് അക്കാദമിയില്‍ കയറി അക്രമണം നടത്തിയത്.

കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിനു സിക്കു വംശജരുടെ തലയോടുകള്‍ ഹൈക്കമാണ്ടിന്റെ അലമാരയില്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണത്. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ സ്വന്തം പ്രവര്‍ത്തകരെ അമ്മയുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുന്ന പാര്‍ടി. കാസര്‍കോട് കൊലപാതകത്തെ തുടര്‍ന്നുണ്ടായ ആശ്വാസകരമായ വസ്തുത ചരിത്രത്തില്‍ ആദ്യമായി പ്രതികളായ തങ്ങളുടെ പ്രവര്‍ത്തകരെ ഒരു രാഷ്ട്രീയ പാര്‍ടി യാതൊരു ചാഞ്ചല്യവുമില്ലാതെ തള്ളിക്കളഞ്ഞു എന്നതാണ്. എന്തിന്റെ പേരിലായാലും കൊലയും അക്രമണവും നടത്തുന്നവര്‍ തങ്ങളുടെ മിത്രങ്ങളല്ല ശത്രുക്കളാണെന്നും അവരെ സംരക്ഷിക്കുകയില്ല എന്നും ആ പാര്‍ടി വ്യക്തമാക്കിക്കഴിഞ്ഞു.

ഇത്തരമൊരു സമീപനത്തിലേക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരുന്ന പക്ഷം സമാധാനപൂര്‍ണ്ണമായ ഒരു കേരളം നമുക്ക് നിര്‍മ്മിക്കാനാവും. ആയുധവും കൈക്കരുത്തും ഉപേക്ഷിച്ച് ആശയത്തെ ആശയം കൊണ്ട് നേരിടുന്ന സംവാദാത്മകത സര്‍ഗ്ഗാത്മകതയുടെ ഭൂമികയായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അവിടെ മാത്രമേ പുരോഗമനവും സാഹിത്യവും വിളയൂ. പക്ഷേ ആശയമോ, ഭാഷയോ, പുസ്തകമോ, സംഗീതമോ, വായനയോ ഇല്ലാത്തവരും സാംസ്‌കാരിക പ്രവര്‍ത്തകരേയും വായനശാലകളേയും അക്കാദമികളേയും നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നവരുമായ കോണ്‍ഗ്രസ്, ആര്‍.എസ്.എസ്. സംഘങ്ങള്‍ അതിനു തയ്യാറാവുമോ എന്നതാണ് ആശങ്കയെന്നും അശോകന്‍ ചെരുവില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends