Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാസര്‍കോട്ട് പെരിയ സംഭവം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് സി.പി.എം നേതാവ് വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത്, ഇതിനെതിരെ പൊലീസ് കേസ് എടുത്തില്ല

21 FEBRUARY 2019 05:39 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട്ട് പെരിയ സംഭവം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് സി.പി.എം നേതാവ് വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്തായി. കോണ്‍ഗ്രസികാരെ ചിതയില്‍ വയ്ക്കാന്‍ ഇല്ലാത്തവിധം ചിതറിപ്പിച്ച് കളയുമെന്നായിരുന്നു ഭീഷണി. ഗാന്ധി ശിഷ്യരായ കോണ്‍ഗ്രസുകാര്‍ സമാധാന യോഗത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ട് പുറത്തിറങ്ങി തോന്ന്യാസം കാണിക്കുന്നു. ഇനിയും ക്ഷമ പരീക്ഷിച്ചാല്‍ തിരിച്ചടിയുണ്ടാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വി പി പി മുസ്തഫ. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിന് കല്യാട്ടേ പാര്‍ട്ടിഓഫീസിന് അടുത്താണ് പ്രസംഗം നടത്തിയത്. പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഒരു പ്രകോപനവും ഇല്ലാതെയാണ് പീതാംബരനേയും സുരേന്ദ്രനേയും മിനിഞ്ഞാന്ന് ആക്രമിച്ചത്. അത് ക്ഷമിക്കുകയാണ്. പാതാളത്തോളം ക്ഷമിച്ചു. ഇനിയും ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യാട്ടേലെ, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും'' മുസ്തഫ പ്രസംഗത്തില്‍ ആക്രോശിച്ചു. ഇതിന് ശേഷമാണ് കൊലപാതകം അരങ്ങേറിയത്. അതിനാല്‍ പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും പാതാംബരന്‍ ഒറ്റയ്ക്ക് നടത്തിയതാണെന്നുമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് ഇൗ പ്രസംഗം വ്യക്തമാക്കുന്നു.

പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് മരിച്ച ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടുകാര്‍ ആരോിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് വി.പി.പി മുസ്തഫയുടെ പ്രസംഗം. പത്ത്മിനിറ്റ് കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നമാണ് സി.പി.എം വഷളാക്കി കൊലപാതകത്തില്‍ എത്തിച്ചതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറയുന്നു. അതിനാല്‍ കൊലപാതകം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ നടന്നതാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന് ബലംകൂടുകയാണ്. സി.പി.ഐ കൂടെ തിരിഞ്ഞതോടെ ഇനി എന്ത് പറഞ്ഞ് പ്രതിരോധിക്കും എന്നറിയാതെ കാസര്‍കോട്ടെ നേതാക്കള്‍ കുഴയുന്നു. ഉദുമ എം.എല്‍.എ കുഞ്ഞിരാമനാണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് മരിച്ചവരുടെ വീട്ടുകാരും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിക്കുന്നു.

സി.പി.എം നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തുന്നത് ആദ്യമായല്ല. കണ്ണൂരില്‍ പി.ജയരാജനെ മുസ്്‌ലിംലീഗുകാര്‍ ആക്രമിച്ചപ്പോള്‍ പാടത്ത് പണി വരമ്പത്ത് കൂലി എന്നാണ് കോടിയേരി പ്രസംഗിച്ചത്. വണ്‍... ടു... ത്രീ... എന്ന് പേരെടുത്ത് പറഞ്ഞ് തങ്ങള്‍ കൊന്ന കോണ്‍ഗ്രസുകാരുടെ പേര് എടുത്ത് പറഞ്ഞ് മന്ത്രി എം.എം മണി നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്ന് സി.പി.എം പ്രദേശികനേതാക്കള്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് കൊലപ്പെടുത്തിയത്. മുഖ്യസൂത്രധാരകന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ നേതാവ് പി.കെ കുഞ്ഞനന്തനായിരുന്നു. ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നതിന് മുമ്പ് ഉദുമ എം.എല്‍.എ കുഞ്ഞിരാമനും ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഇരുവരുടെയും വീട്ടുകാര്‍ ആരോപിക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (37 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends