Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

പെരിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക മാത്രമായിരുന്നു ലക്ഷ്യം, അതുകൊണ്ട് സംസ്ഥാനനേതൃത്വത്തെ അറിയിക്കാതെയാണ് ആക്രമണം ആസൂത്രണം ചെയ്തത്

21 FEBRUARY 2019 08:39 PM IST
മലയാളി വാര്‍ത്ത

പെരിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക മാത്രമായിരുന്നു ലക്ഷ്യം, അതുകൊണ്ട് സംസ്ഥാനനേതൃത്വത്തെ അറിയിക്കാതെയാണ് ആക്രമണം ആസൂത്രണം ചെയ്തത്. പക്ഷെ, എല്ലാം കൈവിട്ട് പോയി. പീതാംബരനെയും സുരേന്ദ്രനെയും കൃപേഷും ശരത്‌ലാലും മറ്റും ആക്രമിച്ചെങ്കിലും സമാധാനമായി പ്രശ്‌നം പരിഹരിക്കാനാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആദ്യം ശ്രമം നടത്തിയത്. പക്ഷെ, പീതാംബരന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. മകന്റെ പ്രായം വരുന്നവരുടെ അടിയും കൊണ്ട് നേതാവാണെന്ന് പറഞ്ഞ് നാട്ടിലൂടെ നടക്കാന്‍. തുടര്‍ന്നാണ് തിരിച്ചടി കൊടുക്കാന്‍ തീരുമാനിച്ചത്. കിട്ടിയ തല്ല് കൊടുത്ത് തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ സംഭവം തുടങ്ങിയപ്പോള്‍ എല്ലാം പിടിവിട്ടുപോയി.

പ്രതികളെ ആക്രമിച്ച് തുടങ്ങിയപ്പോള്‍ പീതാംബരന്റെയും കൂട്ടരുടെയും വൈരാഗ്യം കൂടി. അങ്ങനെ മര്‍ദ്ദനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അതോടെ പീതാംബരനും സംഘവും പാര്‍ട്ടി ഓഫീസില്‍ അഭയം തേടി. പിന്നീട് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ഓരോ നീക്കവും നടന്നത്. കൊലപാതകം വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കലാണെന്ന് മൊഴി നല്‍കണമെന്ന് നിയമോപദേശം ലഭിച്ചതോടെ പീതാംബരന്‍ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു. നിയമസഹായം ഉള്‍പ്പെടെ പാര്‍ട്ടി നല്‍കുമെന്ന് ഉറപ്പ് നല്‍കി. അതോടെ പാര്‍ട്ടി എഴുതിയ തിരക്കഥയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണ്. പാര്‍ട്ടി തിരിച്ചടിക്കാത്തതില്‍ നിരാശ പൂണ്ടാണ് ഇരുവരെയും കൊന്നതെന്ന് പീതാംബരന്‍ മൊഴി നല്‍കി. പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ഉണ്ടായില്ല. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാത്തതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അതിനാണ് കഞ്ചാവിന്റെ ലഹരിയില്‍ ആക്രമണം നടത്തിയതെന്നും മൊഴി നല്‍കിയത്.

മൊഴികളെല്ലാം അറസ്റ്റിലാകും മുമ്പ് ഏതോ ക്രിമിനല്‍ അഭിഭാഷകന്‍ പഠിപ്പിച്ചതാണെന്ന് അന്വേഷണ സംഘത്തിനറിയാം. അത് പൊലീസിനെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. പീതാംബരന്‍ നിരവധി കേസുകളിലെ പ്രതിയാണ്. പാര്‍ട്ടിക്ക് വേണ്ടി അക്രമം നടത്തിയതിന് പലതവണ മര്‍്ദ്ദനം ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യയും മകളും വെളിപ്പെടുത്തിയിരുന്നു. മൂരിയനം മഹേഷ് വധക്കേസ്, പെരിയ വദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പീതാംബരന്‍ പ്രതിയാണ്. പാര്‍ട്ടിയിലെ സമാധാനകാംഷികള്‍ക്ക് പീതാംബരന്റെ രീതികളോട് താല്‍പര്യമില്ല. അവരില്‍ പലരും മുമ്പ് പീതാംബരനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പീതാംബരന്റെ ഉറ്റസുഹൃത്തുക്കളായ ആറുപേരാണ് കൊലപാതകത്തില്‍ പങ്കാളികളായത്. മൂന്നാട് പീപ്പിള്‍സ് കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷം പെരിയയില്‍ ഉണ്ടായത്. പ്രശ്‌നത്തില്‍ ഇടപെട്ട പീതാംബരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. അതിനു ശേഷം കൃപേഷിനെയും ശരത്ത് ലാലിനെയും ചില്ലിട്ട് ഫ്രെയിം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ല. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജ്ജീവമായിരുന്ന ഇരുവരും പ്രദേശത്ത് ഒരു ക്ലബ് രൂപീകരിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ പീതാംബരന്‍ അടക്കമുള്ള സി.പി.എം നേതാക്കന്‍മാര്‍ സമ്മതിച്ചില്ല 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends