Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്, ജീവന്‍ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി അദ്ദേഹം പരിഗണിക്കുന്നില്ലെന്നും രാഹുല്‍

21 FEBRUARY 2019 08:36 PM IST
മലയാളി വാര്‍ത്ത

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. നാല്‍പ്പത് സൈനികര്‍ വീരമൃത്യു മരിച്ചിട്ടും പ്രധാനമന്ത്രി സന്തോഷവാനാണ്. ജീവന്‍ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി അദ്ദേഹം പരിഗണിക്കുന്നില്ല. ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചു. സൈനികരുടെ 30,000 കോടി രൂപ അദ്ദേഹം സുഹൃത്ത് അനില്‍ അംബാനിക്ക് നല്‍കിയെന്നും ആരോപിച്ചു. അക്രമണം മുന്‍കൂട്ടിക്കാണുന്നതില്‍ ഇന്റലിജന്‍സിന് എങ്ങനെ വീഴ്ച സംഭവിച്ചെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ഷൂട്ടിംഗിലായിരുന്നെന്നും വിവരം അറിഞ്ഞിട്ടും അദ്ദേഹം അത് ഉപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും കോണ്‍ഗ്രസ് വക്താവ് രാവിലെ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടില്‍ ആയിരുന്നു മോദി. വിവരമറിഞ്ഞിട്ടും നാലു മണിക്കൂര്‍ വരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഷൂട്ടിങ്ങ് തുടര്‍ന്നു. അദ്ദേഹം ബോളിവുഡ് താരമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അക്കാര്യം മറന്നു. അധികാരം നിലനിര്‍ത്താന്‍ മനുഷ്യത്വം മറന്ന മോദി ജവാന്‍മാരുടെ രക്തസാക്ഷിത്വം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. മോദി കപട ദേശീയ വാദിയാണ്- വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ആരോപിച്ചു.

റഫേല്‍ ഇടപാടിലെ അഴിമതികള്‍ കോണ്‍ഗ്രസ് പുറത്ത് കൊണ്ടുവന്നതിലൂടെ മോദി ശരിക്കും പ്രതിരോധത്തിലായിരുന്നു. ആ സമയത്താണ് പുല്‍വാമ ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് എല്ലാവരും രാഷ്ട്രീയം മറന്ന് കൂടെ നില്‍ക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. അതോടെ രാഹുല്‍ഗാന്ധി സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആക്രമണം ബി.ജെ.പിയും മോദിയും തെരഞ്ഞെടുപ്പിനുള്ള ഊര്‍ജ്ജമാക്കി മാറ്റുന്ന നീക്കം കണ്ടാണ് കോണ്‍ഗ്രസ് തിരിച്ചടിക്കാന്‍ തീരുമാനിച്ചത്. പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫുമായി സൗഹൃദ സന്ദര്‍ശനം നടത്തിയിട്ടെന്തായി, പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെ അപലപിക്കാത്തെ മുഹമ്മദ് ബിന്‍ സല്‍മാന് എന്തിന് മോദി പരവതാനി വിരിച്ചു , തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് സൗദിയുടെ പിന്തുണ ഉറപ്പിക്കാനാകുമോ എന്ന് മുഹമ്മദ് ബിന്‍ സല്‍മാനോട് പ്രധാനമന്ത്രി ചോദിക്കുമോ, പാക്കിസ്ഥാനും അവരുടെ ഭീകരക്യാമ്പുകള്‍ക്കും 20 മില്യണ്‍ യു.എസ് ഡോളര്‍ സഹായം നല്‍കുന്നവരുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള അവഹേളനമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ പുല്‍വാമ ആക്രമണം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും കോണ്‍ഗ്രസ് നേതൃത്വം നടത്തുമെന്ന് ഉറപ്പാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (25 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends