Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ പിന്നെ മറുകണ്ടംചാടി

21 FEBRUARY 2019 08:33 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ പിന്നെ മറുകണ്ടംചാടി. താന്‍ മന്ത്രിയെ വിമര്‍ശച്ചിട്ടില്ലെന്നും മന്ത്രി എന്ന നിലയില്‍ സന്ദര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ എല്‍.ഡി.എഫ് എന്ന നിലയില്‍ സന്ദര്‍ശനം നടത്തിയാല്‍ തെറ്റായസന്ദര്‍ശമാണ് നല്‍കുന്നതെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെ താന്‍ വിമര്‍ശിച്ചെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പിന്നീട് പ്രസ്താവനയിറക്കി.

മന്ത്രിയ്ക്ക് സന്ദര്‍ശിക്കാമെന്നാണ് പറഞ്ഞത്. കൊലപാതകം അപലപനീയവും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കി. എല്‍ഡിഎഫ് എന്ന നിലയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മരണ വീടുകളില്‍ ജനപ്രതിനിധികള്‍ പോകുന്നതിനെ നിരുത്സാഹപ്പെടുത്തില്ല. സി.പി.ഐ നേതാവെന്ന ചന്ദ്രശേഖരന്റെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കാനെന്ന് കരുതാനാകില്ലെന്നായിരുന്നു ആദ്യ പ്രതികരണം. കൊലപാതകം സി.പി.ഐ- സി.പി.എം പോര് രൂക്ഷമാക്കി. കാനം യാത്ര തുടങ്ങിയ അന്നാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ഹര്‍ത്താലായതിനാല്‍ ജാഥ മാറ്റിവെച്ചു. ഇത് സി.പി.ഐയില്‍ വലിയ അവമതിപ്പുളവാക്കി. കൊലപാതകത്തെ ന്യായീകരിക്കാനാവില്ലെന്ന് കാനം പരസ്യമായി പ്രതികരിച്ചു.

ഇതേതുടര്‍ന്നാണ് റവന്യൂമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. കാനത്തിന്റെ വടക്കന്‍മേഖലാ ജാഥയ്ക്ക് വേണ്ടത്ര പിന്തുണ കിട്ടാതായത് കൊലപാതകത്തെ തുടര്‍ന്നാണെന്നാണ് സി.പി.ഐയുടെ ആക്ഷേപം. ഇക്കാര്യം വരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകും. സി.പി.ഐയ്ക്ക് ഏറെ വേരോട്ടമുള്ള കാസര്‍കോട്ട്, തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു അനുഷ്ടസംഭവം നടക്കാന്‍ പാടില്ലായിരുന്നു എന്നാണ് സി.പി.ഐയുടെ നിലപാട്. കൊലപാതകം സംബന്ധിച്ച് കോടിയേരി പറഞ്ഞതല്ലാതെ മറ്റൊന്നും അറിയില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും കാനവും പ്രതികരിച്ചു. ഇതിലെല്ലാമുള്ള അതൃപ്തിയാണ് വിജയരാഘവന്‍ ആദ്യം രേഖപ്പെടുത്തിയത്.

എന്നാല്‍ പ്രസ്താവന പുലിവാലാകുമെന്ന് മനസിലാക്കിയാണ് വിജയരാഘവന്‍ തിരുത്തി വീണ്ടും പത്രക്കുറിപ്പ് ഇറക്കിയത്. സി.പി.എമ്മിലെ ഭിന്നത എല്‍.ഡി.എഫിലേക്ക് നീണ്ടാല്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അറിയാവുന്നതിനാല്‍ വിവാദങ്ങള്‍ക്ക് തുടക്കത്തിലേ തടയിടുകയായിരുന്നു മുന്നണി കണ്‍വീനര്‍. അതേസമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ധാരാളം പ്രതിഷേധം ഉയര്‍ന്ന് വരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ആദ്യം പാര്‍ട്ടിയോട് നിര്‍ദ്ദേശിച്ചത് രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു. എന്നാല്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇതുവരെ നടന്നത്. അതില്‍ സി.പി.എമ്മുകാരും കൊല്ലപ്പെട്ടു എന്നതാണ് വസ്തുത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends