Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ലാവിലിൻ കേസിൽ മുഖ്യന് പണികിട്ടിയാൽ എല്ലാം തകിടം മറിയും; അടുത്ത മുഖ്യമന്ത്രി ഇ പി ജയരാജനോ ?

21 FEBRUARY 2019 06:29 PM IST
മലയാളി വാര്‍ത്ത

ലാവിലിൻ കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പിണറായി വിജയൻ ശൈലി മാറ്റുന്നു. പൊതു ചടങ്ങുകളിൽ ഭാര്യയെയും കൊച്ചു മകനെയും ഒപ്പം കുട്ടി തനിക്ക് നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് പിണറായി വിജയൻ. കർക്കശക്കാരനെന്ന ഇമേജ് തനിക്കേറെ ദോഷം ചെയ്തു എന്ന വിശ്വാസത്തിലാണ് അദ്ദേഹം.

ലാവ്ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പിണറായി വിജയന്റെ ശൈലീമാറ്റം രാഷ്ട്രീയഅഭ്യൂഹങ്ങൾക്കും കാരണമാകുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പിലെ സർവേ ഫലങ്ങളാണ് പെട്ടെന്ന് പിണറായിയെ മാറിയത്. കേരളത്തിൽ നടന്ന എല്ലാ സർവേകളിലു യു ഡി എഫിനായിരുന്നു മുൻതൂക്കം. സർവേ ഫലങ്ങൾ പുറത്തുവന്നപ്പോഴുള്ള സ്ഥിതി വിശേഷമല്ല പിന്നീട് ഉണ്ടായത്. ഇടതു മുന്നണിയുടെ സ്ഥിതി കൂടുതൽ ദുരിതത്തിലായി. ഇരട്ടകൊലപാതകം പാർട്ടിയുടെ ഇമേജ് വീണ്ടും കൊലയാളിയുടേതാക്കി.

കോഴിക്കോട് നടന്ന സർക്കാരിന്റെ 1000 ദിനാഘോഷത്തിൽ ശബരിമല എന്ന വാക്ക് പോലും പിണറായി മിണ്ടിയില്ല. ശബരിമല തനിക്ക് വാട്ടർ ലൂ ആകുമെന്ന ചിന്തയാണ് കാരണമെന്ന് പറയാം. പിണറായിയുടെ ധാർഷട്യമാണ് ശബരിമല വിഷയം വഷളാക്കിയതെന്ന പൊതുചിന്ത സി പി എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെമുള്ളവർക്ക് ഉണ്ട്. എന്നാൽ പിണറായിയുടെ ബലം അറിയാം കോടിയേരിക്ക് നന്നായറിയാം. പിണറായിക്കൊപ്പമാണ് കേരളത്തിലെ ഏറ്റവുമധികം ജില്ലാ കമ്മിറ്റികളും. കോടിയേരിക്ക് പാർട്ടി തലത്തിൽ ബലം തീരെ പോരാ. അതു കൊണ്ടു തന്നെ പിണറായിക്ക് തത്കാലം പേടിക്കാൻ ഒന്നുമില്ല. എന്നാൽ ലാവ്ലിൻ വഷളായാൽ ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കേണ്ടി വരും. അതാണ് മുൻ കാല അനുഭവം.

പിണറായി ആരെയും ഒരു പരിധിക്കപ്പുറം വിശ്വസിക്കുന്ന ആളല്ല. കോടിയേരിയെ പണ്ടേ വിശ്വാസമില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി പദത്തിനായി കോടിയേരി കൈയെത്തുമെന്ന് പിണറായിക്ക് അറിയാം. പക്ഷേ കോടിയേരി എം എൽ എ അല്ല. ഇപി ജയരാജനെ പിണറായി മന്ത്രിസഭയിലേക്ക് എടുത്തതും കോടിയേരിയെ ഒതുക്കാനാണ്. കോടിയേരിയും ജയരാജനും അത്ര നല്ല ബന്ധത്തിലല്ല. ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്ന ഒഴിവാക്കിയത് കോടിയേരിയാണെന്ന ആരോപണം മുമ്പ് ഉയർന്നിരുന്നു. എന്നാൽ ജയരാജനെ തിരികെ മന്ത്രിസഭയിൽ എത്തിച്ചത് പിണറായിയാണ്. അതിന്റെ നന്ദി ജയരാജന് പിണറായിയോട് ഉണ്ട്. നാളെ ലാവ്ലിൻ കേസിൽ എന്തെങ്കിലും സംഭവിച്ചാൽ ഇപി. ജയരാജനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു കൂടെന്നില്ല. അക്കാര്യം കോടിയേരിക്ക് അറിയാം. പിണറായിക്ക് ശേഷം കോടിയേരി എന്ന് മന്ത്രം ജപിക്കുന്നവർക്ക് ജയരാജൻ ഒരു തടസം തന്നെയാണ്.

പാർട്ടി പിണറായിയുടെ കൈയിലായതിനാൽ ലാവ്ലിൻ കേസിൽ കുരുങ്ങിയാലും പിണറായിക്ക് പിടിച്ചു നിൽക്കാം. വെള്ളിയാഴ്ച്ചയാണ് ലാവിലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. അന്നു മറിച്ചെന്നും സംഭവിക്കാതിരുന്നാൽ പിണറായിക്ക് ആശ്വസിക്കാം. കാരണം കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ സ്വാഭാവികമായും പിണറായിക്ക് ആശ്വസിക്കാൻ വകയുണ്ടാവും. രാഹുൽ ഗാന്ധി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ സി ബി ഐയെ പേടിക്കേണ്ടി വരില്ല. എന്നാൽ നരേന്ദ്ര മോദി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായാൽ പിണറായിയുടെ കാര്യം ബുദ്ധിമുട്ടിലാവും. കാരണം സി ബി ഐ എക്കാലത്തും കേന്ദ്രസർക്കാരിന്റെ കൈവള്ളയിലാണ്.

മരിച്ചത് കോൺഗ്രസുകാരായതു കൊണ്ടാണ് ഇരട്ട കൊലപാതകം പിണറായിയെ പ്രകോപിപ്പിച്ചത്. അധികാരമേറ്റപ്പോൾ ബിജെപിയുമായി പിണറായി തെറ്റില്ലാത്ത ബന്ധം സൂക്ഷിച്ചിരുന്നു അക്കാലത്ത് മോദിയും പിണറായിയും തമ്മിൽ നടന്ന കൂടികാഴ്ചകൾ പരിശോധിക്കുന്നവർക്ക് ഇക്കാര്യം മനസിലാവും. എന്നാൽ പിണറായി ഗ്രാമത്തിൽ ഉൾപ്പെടെ ബിജെപി പ്രവർത്തകരെ സി പി എം പ്രവർത്തകർ കൊല ചെയ്തു. ഇത് ബിജെപിയും പിണറായിയും തമ്മിലുള്ള ധാരണ തെറ്റിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോഴും അതാണ് സംഭവിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ടപ്പോൾ വീണ്ടും തെറ്റിക്കുന്നു.

ഒരുപക്ഷേ കാസർകോട് കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചേക്കാം. കാരണം അതിശക്തമായ ഭാഷയിലാണ് സംഭവത്തെ പിണറായി അപലപിച്ചത് . ഉദുമ എം എൽ എ കെ. കുഞ്ഞിരാമനെതിരെയും മുൻ എം എൽ എ കെ വി കുഞ്ഞിരാമനെതിരെയും ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇരുവരെയും പുറത്താക്കാൻ വരെ പിണറായി തയ്യാറായെന്ന് വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends