Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

കാസർകോട് ഇരട്ടകൊലപാതകം സിനിമയിൽ നിന്നുള്ള പ്രചോദനമോ ? മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനിലെ മുഖ്യകഥാപാത്രം പീതാംബരനെ സ്വാധീനിച്ചോ ?

21 FEBRUARY 2019 09:03 PM IST
മലയാളി വാര്‍ത്ത

കാസർകോട് ഇരട്ടകൊലപാതകകേസിലെ കേസന്വേഷണത്തെ മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ അജയൻ സ്വാധീനിച്ചതായി സംശയം. ഇഡ്ഡലി വിൽപ്പനക്കാരിയെ കൊന്ന കേസിൽ അറസ്റ്റിലായ അജയൻ ക്ഷേത്രകുളത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ എടുത്തെറിയുന്ന രംഗം മനസിൽ കയറിയ ഏതോ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് പെരിയ ഇരട്ടകൊലക്ക് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ ചതുപ്പിലേക്ക് വലിച്ചെറിഞ്ഞത്.

സിനിമയിലെന്ന പോലെ പെരിയയിലും യഥാർത്ഥ ആയുധങ്ങളല്ല വെള്ളത്തിൽ വലിച്ചെറിഞ്ഞത്. ആരോരുമില്ലാത്ത രാത്രിയിലാണ് കുപ്രസിദ്ധ പയ്യനിലെ ആയുധങ്ങൾ പോലീസിന്റെ സാന്നിധ്യത്തിൽ അജയൻ വലിച്ചെറിഞ്ഞത്. എറിയുന്ന സമയത്ത് സ്ഥലം ഓർമ്മയുണ്ടാകണമെന്ന് പോലീസുകാർ അജയനെ ഓർമ്മിപ്പിക്കുന്നുണ്ട്. സമാന സംഭവമാണ് പെരിയയിലും നടന്നത്. പോലീസുകാരുടെ നേതൃത്വത്തിൽ ആയുധങ്ങൾ കുളത്തിൽ കൊണ്ടിട്ട ശേഷം മുഖ്യ പ്രതിയെന്നു കരുതുന്ന പീതാംബരനെ കൊണ്ടു വന്ന് കണ്ടെടുത്തു. വർഷങ്ങളായി കേരള പോലീസിൽ നടക്കുന്ന കുറ്റം തെളിയിക്കൽ സംവിധാനം ഇവിടെയും ആവർത്തിക്കുന്നതായി കാണാം.

മൂർച്ചയില്ലാത്ത പഴയ ആയുധങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇവ ഉപയോഗിച്ച് രണ്ടു പേരെ കൊല്ലാനാവില്ലെന്ന് പോലീസിനുമറിയാം. എന്നാൽ കൊലപാതകം സി പി എമ്മിന് വേണ്ടി നടത്തുമ്പോൾ പ്രതി പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് പോലീസിന് പറയേണ്ടി വരും. ഇല്ലെങ്കിൽ പാർട്ടി കള്ളങ്ങൾ സത്യമാണെന്ന് പോലീസിന് ആവർത്തിക്കേണ്ടി വരും .

മൂർച്ചയില്ലാത്ത പഴയ ആയുധങ്ങളാണ് പോലീസ് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശി ചെന്നിത്തല പത്ര സമ്മേളനം നടത്തി. ഇതെല്ലാം പാർട്ടിയുടെ തിരക്കഥയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ഉദുമ എം എൽ എ കെ കുഞ്ഞിരാമനും മുൻഎംഎൽ എ, കെ വി കുഞ്ഞിരാമനും സംഭവവുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന സ്വാഗത സംഘത്തിൽ 16000 പേർ പങ്കെടുത്തിട്ടും എം എൽ എയും മുൻ എം എൽ എയും മാറി നിന്നു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തതെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് ആരോപിച്ചു. പീതാംബരനിൽ മാത്രം അന്വേഷണം ഒതുക്കരുതെന്നും കൃഷ്ണൻ ആവശ്യപ്പെട്ടു. കേസ് സി ബി ഐക്ക് വിടണമെന്നും കൃഷ്ണൻ ആവശ്യപ്പെട്ടു

കേസിന്റെ തുടക്കം മുതൽ പോലീസ് മറ്റാരുടെയോ നിർദ്ദേശങ്ങൾ അനുസരിക്കുകയായിരുന്നുവെന്ന സംശയം എല്ലാവർക്കുമുണ്ട്. പ്രതിപക്ഷ നേതാവും മറ്റ് കോൺഗ്രസ് നേതാക്കളും അന്വേഷണത്തിൽ സംശയം പ്രകടിപ്പിക്കുന്നതും ഇതു കൊണ്ടാണ്. ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. ശ്രീനിവാസാണ് കേസന്വേഷിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ ക്രൈംബ്രാഞ്ച് എസ് പിയാക്കി മാറ്റി. ഇതിലും അട്ടിമറിയുണ്ടോ എന്ന് സംശയമുണ്ട്. അതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനും നീക്കമുണ്ട്. അത് സി ബി ഐ അനേഷണം അട്ടിമറിക്കാനുള്ള നീക്കമാണ്. പ്രതിപക്ഷത്തിന്റെ വായ തത്കാലം അടക്കാമെന്നാണ് സർക്കാരും പോലീസും കരുതുന്നത്. പക്ഷേ അത്തരമൊരു പ്രതീക്ഷ അസ്ഥാനത്താണ്.

മുമ്പ് ജിത്തു ജോസഫിന്റെ ദൃശ്യം സിനിമയിലെ ക്രൈം രംഗങ്ങൾ ചില കുറ്റവാളികൾ ആവർത്തിച്ചിരുന്നു. എന്നാൽ പോലീസ് തന്നെ സിനിമയെ അനുകരിക്കുന്നത് ആദ്യ സംഭവമാണ്. കുപ്രസിദ്ധ പയ്യനിലെ അജയനെ പോലെ പീതാംബരനും കുറ്റവിമുക്തനാകുമോ എന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (26 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (27 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (46 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends