ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.... ഹൈക്കോടതിയില്‍ വിജയിച്ച പിണറായിക്ക് സുപ്രീം കോടതിയില്‍ പൂട്ടു വീഴുമോ ?

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണം എന്നാണ് കേസന്വേഷിക്കുന്ന സിബിഐയുടെ ആവശ്യം ആ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുക. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്ര്‌സ് നേതാവ് വി.എം സുധീരന്‍ നല്‍കിയ അപേക്ഷയും ലിസറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച പിണറായി വിജയന് സുപ്രീം കോടതിയില്‍ വിധി അനുകൂലമാകുമോ അതോ കുരുക്കു മുറുകുമോ എന്നത് കാത്തിരുന്നു തന്നെ കാണണം
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും സി.ബി.ഐ വാദിക്കുന്നു.
കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കമുള്ള പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ആവശ്യത്തില്‍ സി.ബി.ഐയുടെ മറുപടി കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തിരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ലാവിലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി. കേസില്‍ പിണറായിയെ തെരഞ്ഞുപിടിച്ച് സിബിഐ ബലിയാടാക്കിയെന്നും കോടതി പറഞ്ഞു . കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികളെന്നും 102 പേജുള്ള വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ഉബൈദ് പറഞ്ഞു.
പിണറായി അടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ട . എന്നാല്‍ 2 മുതല്‍ 4 വരെയുള്ള പ്രതികള്‍ വിചാരണ നേരിടണം . പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായ കേസില്‍ തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. 102 പേജുള്ള വിധിയാണ് ജസ്റ്രിസ് പി. ഉബൈദിന്റെ ബെഞ്ച് പ്രഖ്യാപിച്ചത്. പാര്‍ട്ടി നിലപാട് കോടതി ശരിവച്ചെന്ന് സിപിഎം കേന്ദ്രനേതൃത്വം പറഞ്ഞു.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
https://www.facebook.com/Malayalivartha

























