Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്... പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം, മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം

22 FEBRUARY 2019 10:12 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പെരിയ ഇരട്ടകൊലയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നത്. കൊലപാതകത്തെ തള്ളിപ്പറഞ്ഞ പിണറായി വിജയന്‍ കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കുമൊയെന്ന് ഏവരും ഉറ്റുനോക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെന്നാണ് സൂചന. വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും, കാഞ്ഞങ്ങാട് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവുമാണ് പിണറായിയുടെ ജില്ലയിലെ പരിപാടികള്‍.


ഇരട്ടകൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് പരിപാടികളില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു നേരെ പ്രതിക്ഷേധം ഉണ്ടായേക്കും എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എല്ലാ പരിപാടികളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കും. അതേസമയം കേസില്‍ ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. കെ.മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

അതേസമയം, പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള െ്രെകംബ്രാഞ്ച് സംഘമായി. എറണാകുളം െ്രെകംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവന്‍. മലപ്പുറം െ്രെകംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസര്‍കോട് െ്രെകംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം എന്നിവരും സംഘത്തിലുണ്ട്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാവും അന്വഷണം. കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്ന കാസര്‍കോട് എസ്.പി ഡോ. എ. ശ്രീനിവാസ് െ്രെകംബ്രാഞ്ച് എസ്.പിയായി സ്ഥലം മാറിയിരുന്നു.

ഇരട്ടകൊലക്കേസില്‍ അഞ്ചുപ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ അറസ്റ്റു ചെയ്ത സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സജി ജോര്‍ജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം അന്വഷണം െ്രെകംബ്രാഞ്ചിന് കൈമാറി. പെരിയ ഇരട്ടക്കൊലയില്‍ പങ്കെടുത്തവരെല്ലാം അറസ്റ്റിലായെന്നും അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടത് അറിഞ്ഞിട്ടില്ലെന്നും എസ് പി ജെയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെ െ്രെകംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചു. കൊച്ചി െ്രെകംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്ക് സംഘത്തലവന്‍ െ്രെകംബ്രാഞ്ച് മലപ്പുറം ഉ്യടജ പ്രദീപ്, കാസര്‍കോട് ഇക അബ്ദുള്‍ സലീം എന്നിവര്‍ സംഘത്തില്‍

ഏച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനില്‍ക്കുമാര്‍, പത്തൊന്‍പതുകാരനായ അശ്വിന്‍, കല്ലിയോട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് വൈകീട്ടോടെ രേഖപ്പെടുത്തിയത്. സുരേഷും, അനില്‍ക്കുമാറും പീതാംബരനൊപ്പം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തു. ബാക്കിയുള്ള മൂന്നുപേര്‍ ആസൂത്രണത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി.സംഭവത്തില്‍ കൂടുതല്‍പ്പേരില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ ആവര്‍ത്തിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്തുന്നതിനാല്‍ . തിടുക്കപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇന്നലെ അറസ്റ്റു ചെയ്ത സജി ജോര്‍ജിനെ കാറുകണ്ടെടുത്ത വെളുത്തോളിയില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹജരാക്കി. ഫോറന്‍സിക് പരിശോധനയും കൂടുതല്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കാനുള്ളതുകൊണ്ട് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സജി നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ താന്‍ വാഹനം ഓടിക്കുകമാത്രമാണ് ചെയ്തതെന്നും, കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും സജി പറഞ്ഞു.കഴിഞ്ഞദിവസം അറസ്റ്റിലായി പീതാംബരനെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (26 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (27 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (46 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends