Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വീണ്ടും കട്ട ഡയലോഗ് വേണ്ടിവരും... കൊട്ടിഘോഷിച്ച് മലയാളികളുടെ അഭിമാനമായ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസറാക്കി; അവസാനം സുരേഷ് ഗോപി ഔട്ട്

22 FEBRUARY 2019 12:15 PM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ താന്‍ തീരുമാനിച്ചെന്ന തരത്തിലാണ് സുരേഷ് ഗോപി ഇന്നലെ ചാനലുകളില്‍ നിറഞ്ഞത്. എന്നാല്‍ വാര്‍ത്ത മായും മുമ്പ് സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ ദാ വന്ന് ദേ പോയ അവസ്ഥയായി.

സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് കെ.എം.ആര്‍.എല്‍. മെട്രോയുടെ ജനക്ഷേമ പരിപാടികളുമായി സഹകരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞതെന്നും കെ.എം.ആര്‍.എല്‍. എം.ഡി. മുഹമ്മദ് ഹനീഷ് പറഞ്ഞു. യാതൊരു ഔദ്യോഗിക പ്രഖ്യാപനങ്ങളും വന്നിട്ടില്ലെന്നും തന്റെ പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സി.പി.എസ്. ഡാറ്റ അനലറ്റിക്കല്‍ പ്ലാറ്റ്‌ഫോം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ബ്രാന്‍ഡ് അംബാസഡറാകാന്‍ ബി.ജെ.പിയുടെ രാജ്യസഭാ എം.പി. കൂടിയായ സുരേഷ് ഗോപി താല്പര്യം പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. കെ.എം.ആര്‍.എല്‍. എം.ഡി. മുഹമ്മദ് ഹനീഷ് ബ്രാന്‍ഡ് അംബാസഡറാകണമെന്ന ആവശ്യം സുരേഷ് ഗോപിക്ക് മുന്‍പാകെ വച്ചു എന്ന തരത്തിലായിരുന്നു റിപോര്‍ട്ടുകള്‍ വന്നത്.

താന്‍ ഇത്തരത്തിലുള്ള കാര്യങ്ങളോട് 'നോ' പറയാറില്ലെന്നും പദവി സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കെ.എം.ആര്‍.എല്ലിന്റെ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനമില്ല എന്ന് പറഞ്ഞുകൊണ്ട് കെ.എം.ആര്‍.എല്‍. രംഗത്തുവന്നത്.

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സുരേഷ് ഗോപിയ്‌ക്കേറ്റ ശക്തമായ പ്രഹരമായിരുന്നു ഈയൊരു പിന്‍മാറ്റം. ഇതിനെതിരെ രാഷ്ട്രീയ ആക്രമണവുമുണ്ടായി. കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപിയെ നിയമിച്ചതിനെതിരെ വി.ടി. ബല്‍റാം എം.എല്‍.എയും രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം ഒരു സംഘപരിവാര്‍ എംപിയെ കേരള സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തില്‍ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോയെന്നുഗ ബല്‍റാം ചോദിക്കുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാദ്ധ്യത ഏറിയതായാണ് സൂചന. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും നായര്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാവും വിജയ സാദ്ധ്യത എന്ന വിലയിരുത്തിയാണ് രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് നിറുത്താന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെ രംഗത്തിറക്കുമെന്നും സൂചനയുണ്ട്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിറുത്തണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ താത്പര്യം. എന്നാല്‍, ഗവര്‍ണറെ രാജിവയ്പിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം വേണം. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഗവര്‍ണറാക്കിയ ആളെ തിരിച്ചുവിളിക്കാന്‍ നേതൃത്വം സമ്മതിക്കുമെന്ന് ഉറപ്പില്ല. തുടര്‍ന്നാണ് സുരേഷ് ഗോപിയിലേക്ക് ആലോചന എത്തിയതത്രേ.

സാമുദായിക സമവാക്യങ്ങള്‍ കൂടി വിലയിരുത്തി ശോഭാ സുരന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. പത്തനംതിട്ടയില്‍ കെ.പി.ശശികലയുടെ പേര് ഉയര്‍ന്നെങ്കിലും അവരുടെ സേവനം ഹിന്ദുഐക്യവേദിക്ക് തന്നെ വേണമെന്നാണ് ആര്‍.എസ്.എസ് നിലപാട്.

തുടര്‍ന്നാണ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും പാര്‍ട്ടി കേന്ദ്രനേതൃത്വം അതിന് വഴങ്ങിയില്ലെന്നും സൂചനയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends