Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് മിച്ചം... സിപിഎം എന്‍എസ്എസിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന് പിന്നാലെ വോട്ട് മറിക്കാനൊരുങ്ങി എന്‍എസ്എസ്; എന്‍എസ്എസും സിപിഎമ്മും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാകുന്നതായി റിപ്പോര്‍ട്ട്

22 FEBRUARY 2019 01:30 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്‍എസ്എസും സിപിഎമ്മും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാകുന്നതായി റിപ്പോര്‍ട്ട്. സിപിഎമ്മുകാരായ അംഗങ്ങള്‍ക്ക് എന്‍എസ്എസിനോടാണോ പാര്‍ട്ടിയോടാണോ കൂടുതല്‍ ആഭിമുഖ്യമെന്ന കണക്കെടുപ്പ് തുടങ്ങിയിരിക്കുകയാണ്. ആചാര സംരക്ഷണം പോലുള്ള നിര്‍ണായക ഘട്ടത്തില്‍ എന്‍എസ്എസിനെക്കാളുപരി പാര്‍ട്ടിയോടാണ് കൂറെങ്കില്‍ അവരുമായുള്ള സഹകരണം പരിമിതപ്പെടുത്തുന്നതിന് മുന്നോടിയായാണ് കണക്കെടുപ്പ്. എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് താലൂക്ക് യൂണിയനുകള്‍ക്ക് അയച്ച സര്‍ക്കുലര്‍ അനുസരിച്ച് താലൂക്ക് പ്രസിഡന്റുമാര്‍ വിവരങ്ങള്‍ ശേഖരിച്ച് നേതൃത്വത്തെ അറിയിച്ചു തുടങ്ങി. അതി രഹസ്യം എന്ന കുറിപ്പോടെയാണ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.

നായര്‍ സമുദായംഗങ്ങള്‍ എന്‍എസ്എസിന് ഒപ്പമല്ലെന്നും നേതൃത്വം പറഞ്ഞാല്‍ അംഗങ്ങള്‍ കേള്‍ക്കിലെലന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു, നേതൃത്വം പറഞ്ഞാല്‍ എന്‍എസ്എസ് അംഗങ്ങള്‍ കേള്‍ക്കുമോയെന്ന് അടുത്ത തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും മറുപടി നല്‍കി.

വാക് പോര് മുറുകുന്നതിനിടെയാണ് എന്‍എസ്എസ് അണികളുടെ രാഷ്ട്രീയക്കുറ് ഇന്റലിജന്‍സ് വഴി സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്ന വിവരം സമുദായ നേതൃത്വത്തിന് ലഭിക്കുന്നത്. ഇതു വരെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് സംഘടനയിലെ സിപിഎമ്മുകാരില്‍ എത്ര പേര്‍ പാര്‍ട്ടിയോട് കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിക്കുമെന്ന് എന്‍എസ്എസും പരിശോധിക്കുന്നത്. പാര്‍ട്ടി അംഗങ്ങളായ കരയോഗാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും എന്‍എസ്എസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് താലൂക്ക് പ്രസിഡന്റുമാരുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്.

കരയോഗാംഗങ്ങളില്‍ ഇടതു പാര്‍ട്ടികളില്‍പെട്ടവര്‍ എത്രയെന്നും അതില്‍ തന്നെ പാര്‍ട്ടി ഭാരവാഹിത്വമുള്ളവര്‍ എത്രയെന്നുമുള്ള വിവരം ശേഖരിക്കുന്നുണ്ട്. ആചാര സംരക്ഷണം പോലുള്ള നിര്‍ണായകഘട്ടത്തില്‍ അവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യവും ഉന്നയിക്കുന്നു
എന്‍എസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് സമുദായ നേതൃത്വവുമായി അകല്‍ച്ചയില്ലെന്നും വേണ്ടി വന്നാല്‍ അങ്ങോട്ടു പോയി ചര്‍ച്ച നടത്തുമെന്നും കോടിയേരി ബുധനാഴ്ച നിലപാട് മയപ്പെടുത്തിയത്. എന്നാല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും ശബരിമല പ്രശ്‌നത്തില്‍ നിലപാട് തിരുത്തേണ്ടത്. സര്‍ക്കാരാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എന്‍.എസ്.എസ്. രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ആരുമായും ചര്‍ച്ചയിക്കില്ലെന്ന് എന്‍.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രിയോടും കോടിയേരിയോടും നേരത്തെ അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയോടും കോടിയേരിയോടും ആചാരം സംരക്ഷിക്കണമെന്ന് ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. അനുകൂല പ്രതികരണമല്ല ഇരുവരില്‍ നിന്നും ഉണ്ടായത്. പിന്നീട് ഇതുസംബന്ധിച്ച ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചക്കോ എന്‍.എസ്.എസ് ശ്രമിച്ചിട്ടില്ലെന്നും ചര്‍ച്ചയ്ക്കായി ആരെയും നിയോഗിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍.എസ്.എസ്. ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്ക്കും.

നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍എസ്എസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്തായാലും എന്‍എസ്എസിന്റെ നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (27 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (28 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (47 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends