Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇരട്ട ചങ്കനും പേടിയോ പെരിയയെ; കൊന്നൊടുക്കിട്ടും അടങ്ങാത്ത സി പി എം അമര്‍ഷം മരിച്ച് മണ്ണിനടിയില്‍ പോയിട്ടും അടങ്ങിലെ നിങ്ങളുടെ ചോരക്കൊതി; പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല

22 FEBRUARY 2019 02:53 PM IST
മലയാളി വാര്‍ത്ത

കൊന്നൊടുക്കിട്ടും അടങ്ങാത്ത സി പി എം അമര്‍ഷം. മരിച്ച് മണ്ണിനടിയില്‍ പോയിട്ടും അടങ്ങിലെ നിങ്ങളുടെ ചോരക്കൊതി. കൊന്നു തള്ളൂന്നവരോടും അവരുടെ അവരുടെ കുടംബത്തേടും ഇല്ലാത്ത എന്ത് അനുകമ്പയാണ് കൊല്ലിക്കുന്നവരോടും കൊല്ലാന്‍ പറയുന്നവരോടും ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ജനം നിങ്ങളോട് പറയും മാനിഷാദാ.

സിബിഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണം എന്നും കൃപേഷിന്റ അച്ഛന്‍ പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി ക്യപേഷിന്റെ വീട് സന്ദര്‍ശിക്കും എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ലെന്നും കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പ് മൂലമാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സിപിഎം അറിയിച്ചത്. മുഖ്യമന്ത്രി കാസര്‍കോട്ടെ പരിപാടി കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്കു പോകുംകൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ നേരത്തേ മുഖ്യമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് സിപിഎം ജില്ലാനേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് കാസര്‍കോട് ഡിസിസി സിപിഎം നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിക്ക് സന്ദര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃഷ്ണന്‍വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം ഇവിടെ സന്ദര്‍ശനം നടത്താനായിരുന്നു തീരുമാനം. അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ സുരക്ഷ ശക്തമാക്കി. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണു തീരുമാനം.

ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കും. മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം ഉണ്ടായേക്കും എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എല്ലാ പരിപാടികളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പെരിയയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.അതിനിടെ, ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. കെ.മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.അതേസമയം, പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘമായി. എറണാകുളം െ്രെകംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവന്‍. മലപ്പുറം െ്രെകംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസര്‍കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം എന്നിവരും സംഘത്തിലുണ്ട്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാവും അന്വഷണം. അതേസമയം ഐ ജി ശ്രീജിത്തിനെതിരെ ആരോപണവുമായി മുല്ലപ്പള്ളി രംഗത്തെത്തി.മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാനാണ് ഐജി ശ്രീജിത്തിനെ ഇരട്ടക്കൊലകേസിന്റെ ചുമതല ഏല്‍പ്പിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടി പി വധത്തില്‍ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ല. ശബരിമലയിലും ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രീജിത്തിന്റെ കഴിവെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. കെവിന്‍ കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എസ് പി മുഹമ്മദ് റഫീക്ക്. അതിനാല്‍ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്തായാലും പെയിയ ഇരട്ടകൊലപാതകം സി പി എ നെ പ്രതിക്കൂട്ടില്‍ ആക്കിരിക്കുകയാണ് റവന്യൂമന്ത്രി കാണിച്ച അനുകമ്പപോലും മുഖ്യന് ഇല്ലാതെ പോയല്ലോ എന്നാണ് ഉയരുന്ന ചോദ്യം.

എന്തായാലും പാര്‍ട്ടി കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചിലെങ്കില്‍ പാര്‍ട്ടിക്ക് അത് കനത്തതിരി്ച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ത് ലാലിനെ അപമാനിക്കുന്ന പ്രസ്താവനയുമായി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍. കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ആളായിരുന്നു ശരത്ത് ലാലെന്ന് കുഞ്ഞിരാമന്‍ ആരോപിച്ചു.ക്രിമിനല്‍ മനോഭാവമുള്ള കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടന്നും അവിടെ കോണ്‍ഗ്രസുകാര്‍ മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമന്‍ പീതാംബരന് എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത് ലാല്‍ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.സിപിഎമ്മിന്റെ പ്രചരണ ബോഡുകള്‍ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ധാരാളം യുവാക്കള്‍ കല്ലിയോട്ടുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്താറെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു. കൊലപാതകത്തില്‍ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമന്‍ ആവര്‍ത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (19 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (26 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (41 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends