Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി ഫെയിസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസിന് ചൂടാറും മുമ്പ് ഹൈക്കോടതി പണി പാഴ്‌സലായി നല്‍കി

22 FEBRUARY 2019 12:42 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി ഫെയിസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസിന് ചൂടാറും മുമ്പ് ഹൈക്കോടതി പണി പാഴ്‌സലായി നല്‍കി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ഡീനിന്റെ കയ്യില്‍ നിന്ന് ഈടാക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ എല്ലാ അക്രമങ്ങളിലും ഡീനിനെതിരെ കേസ് എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച യൂത്ത്‌കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയത്. അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയതിനാണ് ഡീനിനെതിരെയും കാസര്‍കോട്ടെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതോടെ 189 കേസുകളില്‍ ഡീന്‍ പ്രതിയാകും.

ഡീന്‍കുര്യാക്കോസ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് വ്യവസായികളുടെ സംഘടന ഉള്‍പ്പെടെ നല്‍കിയ കോടതി അലക്ഷ്യ കേസ് പരിഗണിച്ചാണ് ഹൈക്കോടതി കര്‍ശന നടപടി എടുത്തത്. ഡീനിനെതിരെ അതിരൂക്ഷവിമര്‍ശനവും കോടതി നടത്തി. എല്‍എല്‍ബി പഠിച്ച ആളല്ലേ, നിയമം അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്േ ഉള്ളൂ പ്രക്ടീസ് ചെയ്യുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ബി.ജെ.പിയും ആര്‍.എസ്.എസും തുടര്‍ച്ചയായി നടത്തിയ ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ത്തിരുന്നു. തുടര്‍ന്നാണ് വ്യാപാരി വ്യവസായികളും സന്നദ്ധപ്രവര്‍ത്തകരും ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടിയത്. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ നാശനഷ്ടങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. കെഎസ്ആര്‍ടിസിക്ക് ഒരു കോടി 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നേരെയും സ്വകാര്യവ്യക്തികള്‍ക്ക് നേരയും ഉണ്ടായ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചുവരുകയാണെന്നും കോടതിയെ അറിയിച്ചു. തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ കാരണം ഉണ്ടായ നഷ്ടം ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. കോടതീയലക്ഷ്യക്കേസില്‍ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ ഡീന്‍ കുര്യാക്കോസ് സമയം നീട്ടിച്ചോദിച്ചിരുന്നു. അത് കോടതി അംഗീകരിച്ചു. കേസ് മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും. ഹര്‍ത്താലിലുണ്ടായ യഥാര്‍ത്ഥ നഷ്ടം കൃത്യമായി കണ്ടെത്താന്‍ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നും കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള നഷ്ടപരിഹാരം നേതാക്കളില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് സംഘടനകള്‍ക്കും വലിയ തിരിച്ചടിയാണ്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ വലയ്ക്കുകയും അക്രമങ്ങള്‍ നടത്തുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നത് സംസ്ഥാനത്ത് പുതിയ കാര്യമല്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവിനെ തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പിയും ശബരിമല കര്‍മസമിതിയും മണ്ഡലകാലത്ത് തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ നടത്തിയത്. അതിനെ വിമര്‍ശിച്ച ഡീന്‍കുര്യാക്കോസും യൂത്ത്‌കോണ്‍ഗ്രസും തന്നെ അതേ രീതിയില്‍ ഹര്‍ത്താല്‍ നടത്തിയത് തിരിച്ചടിയായി പോയി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (25 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (26 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (45 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends