Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാസര്‍കോട്ടെ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനും സംഘവും നടത്തിയത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

22 FEBRUARY 2019 01:44 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട്ടെ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനും സംഘവും നടത്തിയത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യാതൊരു പരിരക്ഷയും ഉണ്ടാകില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് പിണറായി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ മുഖ്യമന്ത്രിയും കൊലപാതകത്തിനെതിരെ രംഗത്ത് വന്നതോടെ ജില്ലയിലെ നേതാക്കള്‍ പ്രതിരോധത്തിലായി. രണ്ട് കോണ്‍ഗ്രസ് ചെറുപ്പക്കാരുടെ ഹീനമായ കൊലപാതകമാണ് പെരിയയില്‍ നടന്നത്. അതുകൊണ്ടാണ് കൊലപാതകം നടന്ന ഉടന്‍ കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറഞ്ഞതെന്നും പിണറായി പറഞ്ഞു.

വീണ്ടുവിചാരമില്ലാതെ നടത്തിയ കൊലപാതകമാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം ഒരുക്കിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സി.പി.എം എങ്ങനെ ഇത്തരം സംഭവങ്ങളെ കാണുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംഭവം നടന്നയുടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം വ്യക്തമായ നിര്‍ദേശം നല്‍കി. ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ടിക്കില്ല. അതേസമയം യൂത്ത്്‌കോണ്‍ഗ്രസ് ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന അക്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. കോണ്‍ഗ്രസ് അക്രമത്തെ ആരും തള്ളിപ്പറുയുന്നില്ല. പ്രോത്സാഹിപ്പിച്ചാലും നടപടിയെടുക്കുന്നതില്‍ പക്ഷഭേദമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അക്രമങ്ങള്‍ക്കെതിരെ പൊലീസ് തക്കതായ നടപടി സ്വീകരിക്കും. സമാധാനം ആഗ്രഹിക്കുന്നവരാണ് കേരളീയര്‍. നല്ല കാര്യങ്ങള്‍ക്കെല്ലാംഈ നാടും നാട്ടുകാരും ഒപ്പം നിന്നിട്ടുണ്ട്. എല്ലാത്തരം അക്രമങ്ങളെയും ശക്തമായി നേരിട്ട് നമ്മള്‍ മുന്നോട്ടുപോകും. സിപിഎമ്മിനുനേരെ ധാരാളം അക്രമങ്ങളുണ്ടായിട്ടുണ്ട്. ആദ്യകാലത്ത് കോണ്‍ഗ്രസായിരുന്നു അതിന് പിന്നില്‍. അതൊന്നും മാധ്യമങ്ങള്‍ കാര്യമാക്കാതെ സി.പി.എമ്മിനെ അക്രമിക്കുന്നവരെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി. പാര്‍ടിയെ തകര്‍ക്കാമെന്നാണ് ചിലരുടെ വിചാരം. അങ്ങനെയൊന്നും ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല. ചില മാധ്യമങ്ങളുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സി.പി. എം. ജനങ്ങളെയാണ് പാര്‍ട്ടി യജമാനന്മാരായി കാണുന്നത്. അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകത്തെ അവിടെ ചെന്ന് പരസ്യമായി മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ജില്ലാ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി. പ്രത്യേകിച്ച് കൊലപാതകം നടക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ, കോണ്‍ഗ്രസുകാരെ ചിതയിലെടുക്കാന്‍ പോലും പറ്റാത്തവിധത്തില്‍ ചിതറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രസംഗവും മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ പീതാംബരന്റെ വീട്ടിലെത്തി സഹായം നല്‍കിയതും ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടവരെ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതും പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് പിണറായി ചെയ്തത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends