ലാവ്‍ലിന്‍ കേസില്‍ അന്തിമ വാദം ഏപ്രിലില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി; കേസിൽ അന്തിമ വാദം എപ്പോൾ വേണമെങ്കിലും കേൾക്കാൻ തയ്യാറാണെന്ന് ബഞ്ച് ; അഭിഭാഷകർ തയ്യാർ എങ്കിൽ ഉടൻ വാദമാകാം എന്നും കോടതി

ലാവ്ലിൻ ക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിൽ അന്തിമ വാദം ഏപ്രിൽ ആദ്യ വാരം കേൾക്കാമെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്.
പിണറായിക്കു പുറമെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍. ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണു ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടുപ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ എന്നിവരാണു കേസില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ എൻ.വി രമണ, എം.ശാന്തന ഗൗഡർ എന്നിവരുടെ ബഞ്ച് ആണ് ലാവ്‍ലിൻ കേസ് പരിഗണിക്കുന്നത്. കേസിൽ അന്തിമ വാദം എപ്പോൾ വേണമെങ്കിലും കേൾക്കാൻ തയ്യാറാണെന്ന് ബഞ്ച് ഇന്ന് വ്യക്തമാക്കി. അഭിഭാഷകർ തയ്യാർ എങ്കിൽ ഉടൻ വാദമാകാം എന്നും കോടതി പറഞ്ഞു.
കോടതിയുടെ സൗകര്യമനുസരിച്ചു എപ്പോൾ വേണമെങ്കിലും കേൾക്കാമെന്നായിരുന്നു സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. എന്നാൽ ഇന്ന് വാദം നടക്കില്ലെന്നും വലിയ കേസാണെന്നും വിശദമായി പരിശോധന വേണമെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു. കോടതി പലതരം കേസുകൾ കേൾക്കുന്ന ദിനമായ വെള്ളിയാഴ്ച അല്ലാത്ത മറ്റൊരു ദിവസം മതി വാദം എന്നും സി.ബി.ഐ ആവശ്യപ്പെട്ടു. കേസ് വലിച്ച് നീട്ടി കൊണ്ടുപോകാനാണ് ഉദ്ദേശമെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാം എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ഹോളി അവധിക്ക് ശേഷം വാദം ആകാമെന്ന് പിണറായിയുടെ അഭിഭാഷകൻ വി.ഗിരിയും സമ്മതിച്ചു. തുടർന്നാണ് ഏപ്രിൽ ആദ്യത്തിലേക്ക് നിശ്ചയിച്ചത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണു കേസ്. കരാര്‍ ലാവ്‌ലിനു നൽകാൻ പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha

























