Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

പൊട്ടിത്തെറിച്ച് ജനം; തെളിവെടുപ്പിനായി പീതാംബരനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ അമ്മമാര്‍ ആ കൊലയാളിയെ കാത്തുനിന്നത് കല്ലും ചൂലുമായി

22 FEBRUARY 2019 01:36 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലപാതകം കേരളം കേട്ടറിഞ്ഞത് ഞെട്ടലോടെയായിരുന്നു. സമാധാനത്തിനായി പോരാടിയ ആ രണ്ടു യുവാക്കളുടെ ജീവനും ആ കാപാലികന്മാര്‍ എടുത്തുകൊണ്ടുപോയപ്പോള്‍ നാട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ ആയിരുന്നില്ല. അതിന്റെ രോഷമെല്ലാം അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. തെളിവെടുപ്പിനായി പീതാംബരനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ അമ്മമാര്‍ ആ കൊലയാളിയെ കാത്തുനിന്നത് കല്ലും ചൂലുമൊക്കെയായായിരുന്നു.

കൊലപാതകം നടന്ന കല്ല്യോട്ടെ റോഡിന് സമീപമുള്ള റബ്ബര്‍ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പീതാംബരനാണ് സ്ഥലം കാണിച്ചുകൊടുത്തത്. വാളിന് 50 സെന്റിമീറ്ററിലധികം നീളവും ഒന്നര ഇഞ്ച് വീതിയുമുണ്ട്. ഇരുമ്പു ദണ്ഡുകളില്‍ ചോരക്കറയുണ്ട്. പീതാംബരനെ എത്തിക്കുന്നതറിഞ്ഞ് സമീപത്തെ അമ്മമാര്‍ ചൂലും വടിയും കല്ലുമായി കൊലപാതകം നടന്ന സ്ഥലത്തു ഏറെ നേരം കാത്തിരുന്നു. ആദ്യം കൊലപാതകം നടന്ന സ്ഥലത്തേയ്ക്ക് എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും രോഷം പൂണ്ട അമ്മമാരെ കണ്ട് പൊലീസ് തീരുമാനം മാറ്റി.

ഇരട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലുള്ള അഞ്ചു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനി എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. കൃത്യം നടത്തിയത് പീതാംബരന്റെ നിര്‍ദേശപ്രകാരമെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി. അതേസമയം ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയ സജി ജോര്‍ജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കസ്റ്റഡിയിലുള്ളവരെല്ലാം മൊഴികളില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം അറസ്റ്റിനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ സംഘം യോഗം ചേര്‍ന്ന് ലഭിച്ച മൊഴികള്‍ വിശദമായി വിലയിരുത്തി. തുടര്‍ന്ന് ജില്ലയില്‍ ക്യാംപ് ചെയ്യുന്ന കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുമായി എസ് പി ജെയിംസ് ജോസഫ് ചര്‍ച്ച നടത്തി. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ പീതാംബരനൊപ്പം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.കൃത്യത്തില്‍ കൂടുതല്‍പ്പേരില്ലെന്ന മൊഴിയും പിടിയിലായവര്‍ ആവര്‍ത്തിക്കുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട് .ഇതുകൂടി കണക്കിലെടുത്താത്ത് തിടുക്കപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേണസംഘം ഒരുങ്ങുന്നതെന്നാണ് സൂചന. കാറുകണ്ടെടുത്ത വെളുത്തോളിയില്‍ എത്തിച്ച് തെളിവെടുത്ത ശേഷമാണ് സജിജോര്‍ജിനെ കോടതിയില്‍ ഹജരാക്കിയത്. ഫോറന്‍സിക് പരിശോധനയും കൂടുതല്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കാനുള്ളതു കൊണ്ട് കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു പ്രതിക്ക് നേരിട്ട് കൃത്യത്തില്‍ പങ്കുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. തെളിവെടുപ്പിന് കൊണ്ടു പോകും മുമ്പ് കസ്റ്റഡിയിലുള്ള പീതാംബരനേയും, സജി ജോര്‍ജിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.

കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ചുപ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ അറസ്റ്റു ചെയ്ത സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സജി ജോര്‍ജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം അന്വഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പെരിയ ഇരട്ടക്കൊലയില്‍ പങ്കെടുത്തവരെല്ലാം അറസ്റ്റിലായെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞിട്ടില്ലെന്നും എസ് പി ജെയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചു. കൊച്ചി ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്ക് സംഘത്തലവന്‍ ക്രൈംബ്രാഞ്ച് മലപ്പുറം ഉ്യടജ പ്രദീപ്, കാസര്‍കോട് ഇക അബ്ദുള്‍ സലീം എന്നിവര്‍ സംഘത്തില്‍

ഏച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനില്‍ക്കുമാര്‍, പത്തൊന്‍പതുകാരനായ അശ്വിന്‍, കല്ലിയോട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് വൈകീട്ടോടെ രേഖപ്പെടുത്തിയത്. സുരേഷും, അനില്‍ക്കുമാറും പീതാംബരനൊപ്പം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തു. ബാക്കിയുള്ള മൂന്നുപേര്‍ ആസൂത്രണത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി.സംഭവത്തില്‍ കൂടുതല്‍പ്പേരില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ ആവര്‍ത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍ എത്തുന്നുണ്ട് .ഇത് കണക്കിലെടുത്താത്ത് തിടുക്കപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇന്നലെ അറസ്റ്റു ചെയ്ത സജി ജോര്‍ജിനെ കാറുകണ്ടെടുത്ത വെളുത്തോളിയില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹജരാക്കി. ഫോറന്‍സിക് പരിശോധനയും കൂടുതല്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കാനുള്ളതുകൊണ്ട് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സജി നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ താന്‍ വാഹനം ഓടിക്കുകമാത്രമാണ് ചെയ്തതെന്നും, കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും സജി മനോരമ ന്യൂസിനോട് പറഞ്ഞു.കഴിഞ്ഞദിവസം അറസ്റ്റിലായി പീതാംബരനെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (26 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (27 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (46 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends