Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ; പോലീസുകാരുടെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കുളത്തില്‍ കൊണ്ടിട്ട ശേഷം മുഖ്യ പ്രതിയെന്നു കരുതുന്ന പീതാംബരനെ കൊണ്ടു വന്ന് കണ്ടെടുത്തു; വര്‍ഷങ്ങളായി കേരള പോലീസില്‍ നടക്കുന്ന കുറ്റം തെളിയിക്കല്‍ സംവിധാനം ഇവിടെയും; ഉദുമ കൊലപാതകത്തിനു പിന്നിലെ തിരക്കഥ ആരുടേത്

22 FEBRUARY 2019 04:05 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത സിനിമയാണ് ദൃശ്യം. മറ്റൊരു സിനിമ കുപ്രസിദ്ധ പയ്യനും. ആ സിനിമകള്‍ പോലെയായി കാര്യങ്ങള്‍. സിനിമയിലെ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും കാഴ്ചവച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് ഉദുമ സംഭവത്തിലുളളത്. കൊലപാതകത്തില്‍ കൃത്യമായ ആസൂത്രണം, അന്വേഷണത്തിനിടയിലെ ട്വിസ്റ്റുകള്‍ ഇതെല്ലാം അല്‍ഭുതത്തോടെയാണ് കേരളം നോക്കുന്നത്.

ഒരു പാട് ആക്ഷേപങ്ങള്‍ ഉയര്‍ന്നു വരികയാണ് അന്വേഷണത്തിനെതിരെ. സിനിമയിലെന്ന പോലെ സമാന സംഭവമാണ് പെരിയയിലും നടന്നതെന്നാണ് ആക്ഷേപം. പോലീസുകാരുടെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കുളത്തില്‍ കൊണ്ടിട്ട ശേഷം മുഖ്യ പ്രതിയെന്നു കരുതുന്ന പീതാംബരനെ കൊണ്ടു വന്ന് കണ്ടെടുത്തു. വര്‍ഷങ്ങളായി കേരള പോലീസില്‍ നടക്കുന്ന കുറ്റം തെളിയിക്കല്‍ സംവിധാനം ഇവിടെയും ആവര്‍ത്തിക്കുന്നതായി കാണാം. മൂര്‍ച്ചയില്ലാത്ത പഴയ ആയുധങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇവ ഉപയോഗിച്ച് രണ്ടു പേരെ കൊല്ലാനാവില്ലെന്ന് പോലീസിനുമറിയാം. മൂര്‍ച്ചയില്ലാത്ത പഴയ ആയുധങ്ങളാണ് പോലീസ് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശി ചെന്നിത്തല വിമര്‍ശിച്ചിരുന്നു. ഇതെല്ലാം പാര്‍ട്ടിയുടെ തിരക്കഥയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമനും മുന്‍എംഎല്‍ എ, കെ വി കുഞ്ഞിരാമനും സംഭവവുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന സ്വാഗത സംഘത്തില്‍ 16000 പേര്‍ പങ്കെടുത്തിട്ടും എം എല്‍ എയും മുന്‍ എം എല്‍ എയും മാറി നിന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തതെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് ആരോപിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ശരിക്കുളള തെളിവ് ഇനിയും കിട്ടാനുണ്ട്. പീതാംബരനില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്നും കേസ് സി ബി ഐക്ക് വിടണമെന്നും കുടുംബങ്ങള്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. കേസിന്റെ തുടക്കം മുതല്‍ പോലീസ് മറ്റാരുടെയോ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയായിരുന്നുവെന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. പ്രതിപക്ഷ നേതാവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും അന്വേഷണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതും ഇതു കൊണ്ടാണ്. ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. ശ്രീനിവാസാണ് കേസന്വേഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ െ്രെകംബ്രാഞ്ച് എസ് പിയാക്കി മാറ്റി. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് സി ബി ഐ അനേഷണം അട്ടിമറിക്കാനുള്ള നീക്കമാണ്. പ്രതിപക്ഷത്തിന്റെ വായ തത്കാലം അടക്കാമെന്നാണ് സര്‍ക്കാരും പോലീസും കരുതുന്നത്. പക്ഷേ അത്തരമൊരു പ്രതീക്ഷ അസ്ഥാനത്താണ്. മുമ്പ് ദൃശ്യം സിനിമയിലെ െ്രെകം രംഗങ്ങള്‍ ചില കുറ്റവാളികള്‍ ആവര്‍ത്തിച്ചിരുന്നുവെന്ന ആക്ഷേപം ഉണ്ട്. എന്നാല്‍ പോലീസ് തന്നെ സിനിമയെ അനുകരിക്കുന്നത് ആദ്യ സംഭവമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. നേരത്തെ ദൃശ്യം മോഡല്‍ കൊലപാതകം നടത്തിയ രാഷ്ട്രീയ നേതാവും മക്കളും പിടിയിലായിരുന്നു. പിന്നാലെയാണ് ഉദുമയിലും സിനിമാ തിരക്കഥ. ഇന്‍ഡോറില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. ബന്‍ഗംഗയില്‍ താമസിക്കുന്ന ട്വിങ്കിള്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. 2016 ഒക്ടോബര്‍ 16ന് ട്വിങ്കിളിന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഈ സംഘം കത്തിച്ചു.

ഈ സ്ഥലത്ത് നിന്ന് ട്വിങ്കിളിന്റെ ആഭരണങ്ങള്‍ ലഭിച്ചതാണ് കേസിന് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് കണ്ട ശേഷമാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ഒരു നായയെ കത്തിച്ച ശേഷം ആരോ ഒരു മനുഷ്യ മൃതദേഹം കത്തിച്ചുവെന്ന് പറഞ്ഞ് പരത്തുകയാണ് പ്രതികള്‍ ആദ്യം ചെയ്തത്. ഇതോടെ പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ അത് നായയാണെന്ന് വ്യക്തമായി. ഇതോടെ അന്വേഷണം വഴി തിരിച്ച് വിടാന്‍ പ്രതികള്‍ക്ക് സാധിച്ചു. തുടര്‍ന്ന് ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്‌നേച്ചര്‍ ഫ്രൊഫിലിംഗ് (ബിഇഒഎസ്) എന്ന ശാസ്ത്രീയ പരിശോധന നടത്തിയാണ് കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞത്. കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. ആ സംഭവത്തിന്റെ ആഘാതം മാറും മുന്‍പാണ് ഉദുമയിലെ അണിററ നീക്കങ്ങള്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (16 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (23 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (38 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends