Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പണിയാണ് സി പി എമ്മേ പണി ; ആര് എന്ത് ചെയ്താലും പഴി പിണറായിക്ക് തന്നെ എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്; ആയിരം ദിനങ്ങളുടെ ആഘോഷങ്ങള്‍ നടക്കുമ്പോഴും സി പി എമ്മിനെ പ്രതിസന്ധിലാക്കി പെരിയ ഇരട്ടകൊലപാതകം

22 FEBRUARY 2019 04:48 PM IST
മലയാളി വാര്‍ത്ത

ആയിരം ദിനങ്ങളുടെ ആഘോഷങ്ങള്‍ നടക്കുമ്പോഴും കഴിഞ്ഞ ദിവസം നടന്ന പെരിയ ഇരട്ടകെലപ്പാതകം സി പി എമ്മിനെ പ്രതിസന്ധിലാക്കുകയാണ്. പാര്‍ട്ടിക്ക് അകത്തു തന്നെയാണ് കൊലപാതകികളെന്ന് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി ആദ്യം തന്നെ തെളിവുകള്‍ പുറത്തുവന്നിരുന്നു അതിന് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനങ്ങള്‍, പ്രതിപക്ഷത്തിന്റെയും പാര്‍ട്ടിക്ക് അകത്തുള്ളവരുടെയും പ്രസ്താവനകള്‍. ആര് എന്ത് ചെയ്താലും പഴി പിണറായിക്ക് തന്നെ എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കും. പഴികളും കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഒക്കെ അങ്ങനെ നില്‍ക്കുമ്പോഴും ഇതൊന്നും ഞങ്ങളെ അല്ല ഞങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന പതിവ് ശൈലി തന്നെയാണ് സി പി എം ഇതിലും ആവര്‍ത്തിക്കുന്നത്.

പെരിയ ഇരട്ടക്കൊലപാതകം വ്യക്തികള്‍ തമ്മിലുള്ള പ്രാദേശിക പ്രശ്‌നം എന്ന് സിപിഎം ആവര്‍ത്തിക്കുന്നതിനിടെയാണ് പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എംഎല്‍എയ്ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി. മുസ്തഫ എന്നിവര്‍ക്കെതിരെയാണു പുതിയ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമെന്നുമാണു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നത്.അതേസമയം പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗത്തിലുണ്ടായിരുന്ന സി.ജെ. സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കെ.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സിപിഎം നേതാക്കള്‍ മോചിപ്പിച്ചതായി സാക്ഷി മൊഴികള്‍ പറയുന്നു.

കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം രാത്രി 8.30നു ശേഷം വെളുത്തോളി പാക്കം ചെറോട്ടിയിലെ ഊടുവഴിയില്‍ സജിയുടെ വാഹനം കണ്ടെത്തി വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ സജി സ്ഥലത്തെത്തി. തുടര്‍ന്നു സജിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പ്രാദേശിക നേതാക്കള്‍ക്കൊപ്പം കെ.വി. കുഞ്ഞിരാമന്‍ സ്ഥലത്തെത്തി പൊലീസിനെ ഭീഷണിപ്പെടുത്തിയതും എന്ത് വിവേകമില്ലായ്മയാണു കാണിക്കുന്നത് നിങ്ങള്‍ ലോക്കല്‍ പൊലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി മാത്രം എടുത്താല്‍ മതി എന്നായിരുന്നു കുഞ്ഞിരാമന്റെ വാക്കുകള്‍ ബലം പ്രയോഗിച്ചു കാറിന്റെ ഡോര്‍ തുറന്നു സജിയെ പുറത്തിറക്കി ഇവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പിറ്റേന്നു മറ്റു പ്രതികള്‍ക്കൊപ്പം സജി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ കെ.വി.കുഞ്ഞിരാമന്‍ പറയുന്നത് ബലം പ്രയോഗിച്ചു മോചിപ്പിച്ചു എന്നു പറയുന്നത് അടിസ്ഥാനരഹിതം. താന്‍ അവിടെ പോയിട്ടേയില്ല. സംഭവം നടന്നു എന്നു പറയുന്ന സമയം ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള പാക്കം ലോക്കല്‍ കമ്മിറ്റി ഓഫിസിലായിരുന്നു താനെന്നും കുഞ്#ിരാമന്‍ ആവര്‍ത്തിക്കുമ്പോഴും ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍8 കൊലയാളികള്‍, 3 വാഹനങ്ങള്‍ ലക്ഷ്യമിട്ടത് ശരത്‌ലാലിനെ, ആദ്യം വെട്ടിയത് കൃപേഷിനെപ്രദേശത്ത് നിരന്തരം സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നു കൊല്ലപ്പെട്ട ശരത്‌ലാലിന്റെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം കല്യോട്ട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാസംഘം ഓഫിസ് തീവച്ചു നശിപ്പിച്ചതിനു പിന്നാലെ തൊട്ടടുത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് തകര്‍ത്തിരുന്നു. പിറ്റേന്ന് കെ.കുഞ്ഞിരാമന്‍ സിപിഎം ഓഫിസ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ 'ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ടുമതി ബാക്കി നടപടികള്‍' എന്നു കൂടിനിന്ന അണികളോടു പറഞ്ഞുകെ.കുഞ്ഞിരാമന്‍ എംഎല്‍എ പറയുന്നത് തീവച്ചു നശിപ്പിക്കപ്പെട്ട ഓഫിസ് സന്ദര്‍ശിച്ചിരുന്നു. പക്ഷേ, അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല.ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധത്തില്‍ ചിതറിപ്പോകും' ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി.മുസ്തഫ.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനെയും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ. സുരേന്ദ്രനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു ജനുവരി 7നു കല്യോട്ട് നടത്തിയ യോഗത്തിലാണു വിവാദ പ്രസംഗം. 'സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മര്‍ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്.

പക്ഷേ, ഇനിയും ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍ നിന്നു റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ മുന്നില്‍ പെട്ടാല്‍ പിന്നെ കല്യോട്ടെന്നല്ല, ഗോവിന്ദന്‍ നായരെന്നല്ല, ബാബുരാജെന്നല്ല, ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിധത്തില്‍, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധത്തില്‍, ചിതറിപ്പോകും. ഇതു കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാന യോഗം വിളിച്ച് ഇങ്ങനെയാണു സിപിഎം പറഞ്ഞിട്ടുള്ളതെന്നു പറഞ്ഞുകൊടുക്കണം. നിങ്ങള്‍ കേസെടുത്താലും പ്രതിയെ പിടിച്ചാലും നിങ്ങള്‍ക്കു സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലേപ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന ഗോവിന്ദന്‍ നായര്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായരും ബാബുരാജ് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അടുത്ത ബന്ധുവും കോണ്‍ഗ്രസിന്റെ പുല്ലൂര്‍ പെരിയ മണ്ഡലം മുന്‍ പ്രസിഡന്റുമായ എം.കെ. ബാബുരാജുമാണ്. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്‌ലാല്‍. എന്നാല്‍ മുസ്തഫ പറയുന്നത് തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്തു വിവാദമുണ്ടാക്കാനാണു ശ്രമമെന്നും പ്രതിഷേധ യോഗം എന്തു കൊണ്ട് നടത്തി അതിന് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും മിണ്ടുന്നില്ല എന്നതാണ്... എന്തായാലും ഇരട്ടചങ്കനും പാര്‍ട്ടിയും നന്നായി വിയര്‍ക്കുന്നുണ്ട് ചോരയുടെ ദാഹം മാറാത്ത സിപി എം ഇനി ദാഹിക്കുന്നത് ആരുടെ ഒക്കെ ചോരക്ക് വേണ്ടിയാകും എതിര്‍ക്കുന്നവരെ ഒക്കെ വെട്ടിവീഴത്തുന്ന സിപി എമ്മേ ഒന്ന് അടങ്ങു കൊടുത്ത ചോരയ്ക്ക പകരം ചോദിക്കാന്‍ കൊന്നവര്‍ എത്തിയാല്‍ ഉത്തരമില്ലതെ വായ്മൂടിക്കെട്ടി നില്‍ക്കാനെ നിങ്ങള്‍ക്ക് കഴിയൂ... മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് ഓര്‍ത്താല്‍ നന്ന് അണികളെ കയറൂരി വിട്ട് വെട്ടിവീഴ്ത്തുമ്പോള്‍ മറക്കാതെ പോകരുത് അങ്ങയെ വിജയിപ്പിച്ചെടുത്ത് സ്ഥാനാരോഹിതനാക്കിയ ജനങ്ങളെ കൊന്ന് തള്ളാനല്ല ജീവിക്കാനാണ് അസവരം നല്‍കേണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (19 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (26 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (41 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends