Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെരിയ കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പണിവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസ് പല പ്രമുഖര്‍ക്കും എട്ടിന്റെ പണിയാണ് കൊടുത്തത്

22 FEBRUARY 2019 03:34 PM IST
മലയാളി വാര്‍ത്ത

പെരിയ കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പണിവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസ് പല പ്രമുഖര്‍ക്കും എട്ടിന്റെ പണിയാണ് കൊടുത്തത്. ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ കര്‍മസമിതി ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസിലും ശബരിമല കര്‍മസമിതി നേതാക്കളെ പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ മാതാഅമൃതാനന്ദമയി ഉള്‍പ്പെടെയുള്ള പല പ്രമുഖരും വെട്ടിലായി. കര്‍മസമിതി ഹര്‍ത്താലില്‍ 38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളും നശിപ്പിച്ചെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമരം നടത്താന്‍ ആര്‍.എസ്.എസ് രൂപീകരിച്ച സംഘടനയാണ് ശബരിമല കര്‍മസമിതി. മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുടെ രക്ഷാധികാരികളില്‍ ഒരാളാണ്. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാര്‍ വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി , കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരും രക്ഷാധികാരികളാണ്. കര്‍ണാടക ഹൈക്കോടതി റിട്ട. ജസ്റ്റിസ് എന്‍. കുമാറാണ് സമിതി ദേശീയ അദ്ധ്യക്ഷന്‍. മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും ഉപാദ്ധ്യക്ഷന്മാരാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍ സമിതിയംഗമാണ്. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവരും സമിതിയിലുണ്ട്.

ഒരു കോടി 38 ലക്ഷം രൂപ ഈ പ്രമുഖരില്‍ നിന്ന് കോടതി ഈടാക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. കാരണം കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അക്രമങ്ങളെ കുറിച്ചും നാശനഷ്ടങ്ങളെ കുറിച്ചും കമ്മിഷനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും നഷ്ടപരിഹാരത്തുക ഡീന്‍ കുര്യാക്കോസിന്റെ പക്കല്‍ നിന്നും ഈടാക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. അമൃതാനന്ദമയി ഉള്‍പ്പെടെയുള്ളവരെല്ലാം സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്കെല്ലാമെതിരെ കോടതി വിമര്‍ശനങ്ങളും ഉന്നയിച്ചേക്കാം. എല്‍.എല്‍.ബിക്കാരനായ ഡീന്‍ കുര്യാക്കോസിന് ഹൈക്കോടതി ഹര്‍ത്താലിനെതിരെ ഇറക്കിയ ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിയില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. ആ സ്ഥിതിക്ക് മുന്‍ ഡി.ജി.പിയും മുന്‍ ജഡ്ജിയും അടക്കുന്ന കര്‍മസമിതി നേതാക്കള്‍ക്കെതിരെ എന്തായിരിക്കും കോടതി പറയുക? എന്നത് ആകാംഷയോടെയാണ് സര്‍ക്കാരും സി.പി.എമ്മും നോക്കുന്നത്.

ഇവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണ്. അമൃതാനന്ദമയിയും സ്വാമിചിദാനന്ദപുരിയും ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ട് മുമ്പ് പ്രസംഗം നടത്തിയിരുന്നു. അതിന്റെ വീഡിയോ സമുഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. അതെല്ലാം സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കും. അങ്ങനെയെങ്കില്‍ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിയാന്‍ ആര്‍.എസ്.എസിനൊപ്പം ഇവരെല്ലാം ചേര്‍ന്നെന്ന സര്‍ക്കാര്‍ വാദത്തിന് ബലം കൂടും. കോടതി ഈ പ്രമുഖര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കും ശബരിമകര്‍മസമിതിക്കും വലിയ നാണക്കേടാകും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (19 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (26 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (41 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends