യുവാക്കളെ, കേസ് രജിസ്റ്റര്‍ ചെയ്യാതെ തടവിലാക്കിയെന്ന പരാതിയില്‍ അഭിഭാഷക കമ്മീഷന്‍ പോലീസ് സ്‌റ്റേഷന്‍ പരിശോധിച്ചു

കേസ് രജിസ്റ്റര്‍ ചെയ്യാതെ യുവാക്കളെ തടവിലാക്കിയ സംഭവത്തില്‍ അഭിഭാഷക കമ്മീഷന്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തി. തണ്ണീര്‍മുക്കം ചാണിയില്‍വീട്ടില്‍ അനൂപ് അഭിഭാഷകനായ എം.എം. നിയാസ് വഴി നല്‍കിയ ഹര്‍ജിയിലാണ് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്.
വീട്ടില്‍ നിന്നും തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നുവെന്നു കാട്ടിയായിരുന്നു ഹര്‍ജി. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്ന് ജഡ്ജി അരുണ്‍ എം കുരുവിളയാണ് ഉത്തരവിട്ടത്. പരിശോധനക്കായി അഭിഭാഷകനായ സരുണ്‍ രാധാകൃഷ്ണനെ കമീഷനായും നിയമിച്ചു.
പരാതികളെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെയാണ് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം. 21ന് ഉച്ചക്കുശേഷം ചേര്‍ത്തല സ്‌റ്റേഷനില്‍ പരിശോധന നടത്തിയ കമീഷന്‍ കസ്റ്റഡിയിലെടുത്തവരെ സ്‌റ്റേഷനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി.
കേസ് രജിസ്റ്റര്‍ ചെയ്യാതെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് 18-ന് കസ്റ്റഡിയിലെടുത്തവരെയാണെന്നും ഇതു നിയമ വിരുദ്ധമാണെന്നും കമീഷനായ സരുണ്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം പിടിയിലായ പ്രതികള്‍ വേറെയും കേസിലെ പ്രതികളാണെന്നും അതുസംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുവെന്നും നിയമവ്യവസ്ഥ പാലിക്കാനുള്ള സ്വാഭാവിക നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ചേര്‍ത്തല പോലീസ് ഇന്‍സ്പക്ടര്‍ പി.ശ്രീകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























