Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെരിയയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ കൊലപ്പെടുത്തിയ ശരത്‌ലാല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടയായിരുന്നെന്ന മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമനെതിരെ പിതാവ് രംഗത്ത്

22 FEBRUARY 2019 08:33 PM IST
മലയാളി വാര്‍ത്ത

പെരിയയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ കൊലപ്പെടുത്തിയ ശരത്‌ലാല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടയായിരുന്നെന്ന മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമനെതിരെ പിതാവ് രംഗത്ത്. മകനെ കൊന്നതും പോരാ അധിക്ഷേപിക്കുക കൂടി ചെയ്യുന്നത് തനിക്കും കുടുംബത്തിനും കൂടുതല്‍ വേദന ഉണ്ടാക്കുന്നെന്ന് പിതാവ് സത്യനാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.വി കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിന് പകരം കൊല നടത്തിയ പീതാംബരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് വിവാദമായതിന് പിന്നാലെയാണ് കൊല്ലപ്പെട്ട ശരത്‌ലാലിനെയും കോണ്‍ഗ്രസിനെയും അധിക്ഷേപിക്കുന്നത്.

പെരിയ കല്യാട്ടേലെ കോണ്‍ഗ്രസുകാര്‍ ക്രിമിനല്‍ മനോഭാവമുള്ളവരാണെന്നുംം അവര്‍ര്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. പീതാംബരനും സുരേന്ദ്രനും എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത്‌ലാല്‍ നാലോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും സിപിഎമ്മിന്റെ പ്രചരണ ബോഡുകള്‍ പരസ്യമായി നശിപ്പിച്ചത് ശരത്താണെന്നും കുഞ്ഞിരാമന്‍ ആരോപിച്ചിരുന്നു. കല്യാട്ടെ ധാരാളം യുവാക്കളെ കോണ്‍ഗ്രസ് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും അവരെ ഉപയോഗിച്ചാണ് സി.പി.എം അടക്കമുള്ളവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താറുള്ളതെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു. കൊലപാതകത്തില്‍ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമന്‍ ആവര്‍ത്തിച്ചു.

കുഞ്ഞിരാമന്റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പീതാംബരനും സജിയും സുരേന്ദ്രനും അടക്കമുള്ളവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരില്‍ പ്രധാനിയാണ് കുഞ്ഞിരാമനെന്ന് പ്രദേശത്തുള്ളവര്‍ ആരോപിക്കുന്നു. ഇക്കാര്യം പീതാംബരന്റെ വീട്ടുകാര്‍ പറയുമെന്ന് ഉറപ്പായതോടെയാണ് രഹസ്യമായി അവരെ സന്ദര്‍ശിച്ച് നിയമസഭായവും പണവും സംരക്ഷണവും ഉറപ്പ് നല്‍കിയത്. ഇക്കാര്യം മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ വ്യാജ വാര്‍ത്തയാണെന്നും താന്‍ സന്ദര്‍ശനം നടത്തി എന്നത് സത്യമാണെന്നും കുഞ്ഞിരാമന്‍ വ്യക്തമാക്കി. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദിച്ചപ്പോള്‍ ഉരുണ്ട്കളിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിച്ചതിന് പിന്നാലെ കുഞ്ഞിരാമനെ പോലുള്ളവര്‍ ശരത്‌ലാലിനെ അധിക്ഷേപിക്കുന്നത് അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് വിവരം. സി.പി.എം പ്രവര്‍ത്തകന്റെ റബ്ബര്‍തോട്ടത്തിലെ ഒഴിഞ്ഞ കിണറ്റില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ തുരുമ്പ് പിടിച്ചതും പഴകിയതുമാണ്. അത് ഉപയോഗിച്ച് കൊലനടത്താനാവില്ലെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായാണ് സൂചന. അതിനാല്‍ കൊല്ലപ്പെട്ടവരെ ഗുണ്ടകളാക്കി കേസ് ദുര്‍ബലപ്പെടുത്താനാണ് കുഞ്ഞിരാമനടക്കം ശ്രമിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗവും ഇതിന്റെ ഭാഗമായി പുറത്ത് വിട്ടതാണെന്ന് അറിയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (18 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (25 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (40 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends