തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു.ഒരു സ്വകാര്യ പരസ്യ കമ്ബനിയാണ് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഈ കമ്ബനി റെയില്‍വേയ്ക്ക് കുടിശ്ശിക നല്‍കാനുള്ളതിനാല്‍ ഇവര്‍ സ്ഥാപിച്ച പരസ്യങ്ങളെല്ലാം നീക്കംചെയ്യാന്‍ റെയില്‍വേ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകളില്‍ ചിലത് നീക്കംചെയ്യുകയും മറ്റുചിലത് മറയ്ക്കുകയും ചെയ്തതെന്നാണ് റെയില്‍വേയുടെ നിലപാട്.
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഫ്ലക്സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്. 55 ലക്ഷം രൂപ പണം അടച്ചാല്‍ പരസ്യം പുനഃസ്ഥാപിക്കാമെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























