കെ.എസ്.ആര്‍.ടി.സിയില്‍ സി.എം.ഡി ആയിരുന്ന ടോമിന്‍ തച്ചങ്കരി നിര്‍ത്തലാക്കിയ അദര്‍ ഡ്യൂട്ടികള്‍ തിരികെ കൊണ്ടുവന്ന് യൂണിയന്‍ നേതാക്കളുടെ കണ്ണിലുണ്ണി ആകാന്‍ പുതിയ എം.ഡി എം.പി ദിനേശിന്റെ നീക്കം

കെ.എസ്.ആര്‍.ടി.സിയില്‍ സി.എം.ഡി ആയിരുന്ന ടോമിന്‍ തച്ചങ്കരി നിര്‍ത്തലാക്കിയ അദര്‍ ഡ്യൂട്ടികള്‍ തിരികെ കൊണ്ടുവന്ന് യൂണിയന്‍ നേതാക്കളുടെ കണ്ണിലുണ്ണി ആകാന്‍ പുതിയ എം.ഡി എം.പി ദിനേശിന്റെ നീക്കം. കണ്ടക്ടര്‍മാരെ സ്‌റ്റേഷന്‍ മാസ്റ്റര്‍മാരാക്കുന്നതിനു പിന്നാലെ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ തസ്തിക തിരികെ കൊണ്ടുവന്നാണ് പുതിയ എം.ഡി എം.പി ദിനേശ് ജീവനക്കാരുടെ നേതാക്കള്‍ക്കായി ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി തുടങ്ങിയത്. ഇന്ന് സംസ്ഥാനത്തെ എ.ടി.ഒ മാരുടെ യോഗം വിളിച്ചുചേര്‍ത്താണ് എം.പി ദിനേശ് തന്റെ തീരുമാനങ്ങള്‍ ജീവനക്കാരെ അറിയിച്ചത്.
കലക്ഷനില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തില്‍ അടിയന്തിരമായി കലക്ഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനെന്ന പേരിലാണ് ജീവനക്കാരുടെ യോഗം വിളിച്ചതെങ്കിലും നേതാക്കള്‍ എഴുതി നല്‍കി തീരുമാനങ്ങള്‍ എ.ടി.ഒ മാരെ അറിയിക്കുന്ന ചുമതല മാത്രമേ എം.ഡിക്കുള്ളൂ.എ.ടി.ഒമാരെ സഹായിക്കാനാണ് ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ തസ്തിക തിരികെ കൊണ്ടുവന്നത്. അദര്‍ ഡ്യൂട്ടി സംവിധാനം പൂര്‍ണ്ണമായി തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്. ഇന്‍സ്‌പെക്ടര്‍മാരില്‍ സീനിയര്‍ ആയ ആളിനെയാണ് ഈ തസ്തികയിലേയ്ക്ക് പരിഗണിക്കേണ്ടതെങ്കിലും യൂണിയനു താല്‍പര്യമുള്ളവരാകും ഈ തസ്തികയിലേയ്ക്ക് നിയമിക്കപ്പെടുക. സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് ഇന്‍സ്‌പെക്ടര്‍മാരായി സ്ഥാനക്കയറ്റം നലകാനും ഇന്നത്തെ യോഗത്തില്‍ ധാരണയായി. കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന മകാര്‍പ്പറേഷനെ ിതും കുടുതല്‍ പ്രതിരോധത്തിലാക്കും.
https://www.facebook.com/Malayalivartha






















