Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയതില്‍ ഏറെ വിഷമത്തില്‍ ഇരുകുടുംബവും...

23 FEBRUARY 2019 08:52 AM IST
മലയാളി വാര്‍ത്ത

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയതില്‍ ഏറെ വിഷമത്തിലാണ് ഇരു കുടുംബവും. ഇവിടെവരെ എത്തിയിട്ടും ഒന്നു തിരിഞ്ഞു നോക്കാത്തതില്‍ വിഷമം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു കൃപേഷിന്റെ അച്ഛന്‍. കൊലപാതകത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി വരാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഗതം ചെയ്തിരുന്നു. അതാണ് കാത്തിരുന്നത്. ഇത് വേദന തന്നെയാണ്. കണ്ണീര് അദ്ദേഹം കണ്ടില്ല. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇനി അദ്ദേഹത്തെ കാണാന്‍ ശ്രമിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍ വേദനയോടെ പറഞ്ഞു.

കാസര്‍കോടുനിന്ന് മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിനുശേഷം കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി ആലോചിച്ചിരുന്നത്. സിപിഎം ജില്ലാനേതൃത്വം ഇക്കാര്യത്തില്‍ ഡിസിസിയുടെ നിലപാടാരാഞ്ഞു. മുഖ്യമന്ത്രിക്ക് വീട് സന്ദര്‍ശിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് മറുപടി. ആശയക്കുഴപ്പത്തിനൊടുവില്‍ സന്ദര്‍ശനം ഒഴിവാക്കി.

വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങിയതിനെ സ്വാഗതം ചെയ്ത കൃപേഷിന്റേയും ശരത്തിന്റേയും കുടുംബങ്ങള്‍ തീരുമാനം മാറിയതോടെ നിരാശയിലായി. എന്നാല്‍ ഇതുകൊണ്ടല്ല മുഖ്യമന്ത്രി പോകാതിരുന്നതെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിച്ചു.

കാസര്‍കോട്ടെ പരിപാടികള്‍ക്കുശേഷം കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി വീശി. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.


അതേസമയം പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം െ്രെകംബ്രാഞ്ചിനു വിട്ടത് കേസ് അട്ടിമറിക്കാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കേസ് അട്ടിമറിക്കുന്നതില്‍ പ്രാഗല്‍ഭ്യം നേടിയ, സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയാം സാര്‍ എന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാല്‍ കേസ് തെളിയില്ലെന്നും അതിനാലാണ് കേന്ദ്ര ഏജന്‍സിയെ അന്വേഷണം എല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മനോരമ ഓണ്‍ലൈന്‍ അഭിമുഖ പരിപാടിയായ മറുപുറത്തില്‍ പങ്കെടുത്ത് അദ്ദേഹം വിശദീകരിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ 2 പേര്‍ സംഭവദിവസം കല്യോട്ട് എത്തിയിരുന്നതായി സൂചന. കൊലപാതകങ്ങള്‍ ഉണ്ടായ അന്നു മുതല്‍ ഇവര്‍ അപ്രത്യക്ഷരാണെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ കൊലപാതക സമയത്ത് കല്യോട്ട് എത്തിയിരുന്നോ എന്നതു സ്ഥിരീകരിക്കാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കറുത്ത നിറമുള്ള കാറില്‍ അതിവേഗം ദേശീയപാതവഴി കടന്നു പോയത് ഇവരാണെന്നു സംശയിക്കുന്നു.കൊലപാതകം നടത്തിയതിനു ശേഷം പീതാംബരന്‍ ഉള്‍പ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാല്‍മൊട്ടരാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിട്ടുണ്ട്. അവിടെ ആരെയെങ്കിലും എത്തിച്ചതാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. അതിനു ശേഷമാണ് ഇവര്‍ തിരിച്ചു പാര്‍ട്ടി ഓഫിസില്‍ എത്തിയത്. ക്വട്ടേഷന്‍ സംഘത്തിന്റെ സാന്നിധ്യം പൊലീസ് പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ല. ആദ്യഘട്ട അന്വേഷണത്തില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്കു പങ്കുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടിവരും. പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (40 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (56 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends