Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ജനാധിപത്യ കേരള കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും പുറത്തേക്ക്; സീറ്റ് കിട്ടില്ല; ഇക്കുറി മത്സരിക്കുന്നില്ലെന്ന് പാര്‍ട്ടി

23 FEBRUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇക്കുറി ലോക്‌സഭയിലേക്ക് മത്സരിക്കില്ല. ഇടതുമുന്നണിയില്‍ നിന്നും സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് മത്സരരംഗത്തുനിന്നും പിന്മാറാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. കോട്ടയം, അല്ലെങ്കില്‍ പത്തനംതിട്ട ഇതില്‍ ഏതെങ്കിലുമൊരു സീറ്റില്‍ മാത്രമേ മത്സരിക്കാനുള്ളുവെന്നാണ് ജനാധിപത്യ കേരളകോണ്‍ഗ്രസിന്റെ നിലപാട്. ഈ രണ്ടു സീറ്റും ലഭിക്കാന്‍ സാദ്ധ്യതയുമില്ല.
ഇടുക്കി സീറ്റിന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുന്നില്ല. നേരത്തെ ഇടുക്കിയിലാണ് അവര്‍ മത്സരിക്കുമെന്ന് കരുതിയിരുന്നത്. എന്നാല്‍ ഇടുക്കിയോട് ഇപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും അത്ര താല്‍പര്യമില്ല. പി.ജെ. ജോസഫ് അവിടെ മത്സരിക്കുകയാണെങ്കിലോ എന്ന ആശങ്കയാണ് ഇതില്‍ നിന്നും അവരെ പിമന്നാട്ട് നയിക്കുന്നത്. ജോസഫ് മത്സരിക്കാനുള്ള തീരുമാനം മിക്കവാറുംഎല്ലാവരേയും അറിയിക്കുകയും ചെയ്തുകഴിഞ്ഞു. രണ്ടു പ്രമുഖ പത്രസ്ഥാപനങ്ങളില്‍ നേരിട്ട് എത്തി തന്നെ തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം ജോസഫ് അറിയിച്ചുകഴിഞ്ഞു. അതുകൊണ്ട് എന്തായാലും അദ്ദേഹം മത്സരരംഗത്തുണ്ടാകുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും കരുതുന്നത്. അങ്ങനെയാണെങ്കില്‍ ജോസഫിനെതിരെ മത്സരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് തയാറുമല്ല. തന്റെ രാഷ്ട്രീയ ഗുരുനാഥനെതിരെ ഒരു മത്സരത്തിന് അദ്ദേഹത്തിന് മനസില്ല.
ആ സാഹചര്യത്തിലാണ് കോട്ടയത്തിലേക്ക് കണ്ണുനട്ടത്. കേരള കോണ്‍ഗ്രസി(എം)നുള്ളിലെ അടിയും മറ്റും മുതലെടുത്ത് അവിടെ വിജയിച്ചുകയറാമെന്നായിരുന്നു ചിന്ത. ഏറെക്കുറെ സി.പി.എം നേതൃത്വത്തിനും അതേ നിലപാടയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയും മറ്റും സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആ സീറ്റില്‍ സി.പി.എമ്മായിരിക്കും മത്സരിക്കുക. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെ.ഡി.എസിന് പത്തനംതിട്ട സീറ്റ് നല്‍കേണ്ടിവരും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധിയുണ്ടാകാന്‍ സാദ്ധ്യതയുള്ള മണ്ഡലമായാണ് പത്തനംതിട്ടയെ ഇടതുമുന്നണി വിലയിരുത്തുന്നത്. പത്തനംതിട്ടയില്‍ തന്നെ ഇടതുമുന്നണി വിജയിച്ചാല്‍ ശബരിമയില്‍ സര്‍ക്കാരിന്റേയുംഇടതുമുന്നണിയുടെയും നിലപാട് ശരിയാണെന്ന് സമൂഹം അംഗീകരിക്കുന്നതായി വിലയിരുത്തപ്പെടും. അതുകൊണ്ട് ഏത് വിധേനയേയും ഇടതുമുന്നണിയെ അവിടെ പരാജയപ്പെടുത്താനുള്ള ശ്രമം ഇതുമായി ബന്ധപ്പെട്ടുള്ള പല കോണുകളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. സി.പി.എം ആകുമ്പോള്‍ അതിന് തീവ്രത ഏറുകയും ചെയ്യും. അതുകൊണ്ട് സീറ്റ് ഇടതുമുന്നണിയിലെ ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്നായ ജെ.ഡി.എസിന് നല്‍കാനാണ് നീക്കം.
സീറ്റ് ജെ.ഡി.എസിനാണെങ്കിലും സര്‍വസമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനുള്ള ശ്രമവും ഉണ്ടാകും. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിഞ്ഞിട്ടായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ അന്തിമമായി തീരുമാനിക്കുക. യു.ഡി.എഫിന് അവിടെ ഹിന്ദു സ്ഥാനാര്‍ത്ഥിയാണ് വരുന്നതെങ്കില്‍ ഇടതുമുന്നണി ക്രിസ്തീയവിഭാഗത്തില്‍ നിന്ന് കരുത്തനായ ഒരാളെ ഇറക്കാനാണ് നീക്കം. അത്തരത്തില്‍ അവിടെ വോട്ടുകളുടെ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്.
പത്തനംതിട്ടയ്ക്ക് പകരം കോട്ടയത്ത് കുറച്ചുകൂടി അനുകൂല ഘടകങ്ങള്‍ ഉണ്ടാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്(എം) ഫലത്തില്‍ രണ്ടായി നില്‍ക്കുന്ന സമയത്ത്. അതു മാത്രമല്ല, കേരള കോണ്‍ഗ്രസി(എം)ശന മടക്കികൊണ്ടുവരുന്നതിനായി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ദാനംചെയ്തുവെന്ന വികാരത്തില്‍ നിന്നും ഇതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്തരായിട്ടില്ല. അത്തരത്തില്‍ കോണ്‍ഗ്രസിലും കേരളാകോണ്‍ഗ്രസിനുള്ളിലൂം ഉരുണ്ടുകൂടികിടക്കുന്ന ആര്യന്തരവിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കോട്ടയം പിടിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
ഇത് മനസിലാക്കികൊണ്ടാണ് മത്സരിച്ചാല്‍ കൊള്ളാമെന്ന ചിന്തയില്‍ നിന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് പിന്നോക്കം പോകുന്നത്. ഒരു തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പറ്റിയ ഒരു ഭൗതികസാഹചര്യവും തങ്ങള്‍ക്ക് ഇപ്പോഴില്ലെന്നാണ് അതിന് അവര്‍ പറയുന്ന ന്യായീകരണം. ഒരു എം.എല്‍.എയോ, അതുപോലെ മറ്റ് എന്തെങ്കിലും സ്ഥാനമോ ഒന്നും ഇല്ല. ഈ സാഹചര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും അവര്‍ പറയുന്നുണ്ട്. നേരത്തെ മുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് ഇടതുമുന്നണി നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ സാഹചര്യം അനുകൂലമായി വന്ന;തോടെയാണ് മത്സരിച്ചാല്‍ കൊള്ളാമെന്ന നിലപാട് അവര്‍ ആദ്യം പ്രകടിപ്പിച്ചത്. എന്നാല്‍ സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ആ പ്രയത്‌നത്തില്‍ നിന്നും അവര്‍ പൂര്‍ണ്ണമായും പിന്മാറുകയാണ്. ഇനി ഇടതുമുന്നണി ഏതെങ്കിലും സീറ്റില്‍ നിര്‍ബന്ധിച്ച് മത്സരിക്കണമെന്നാവശ്യപ്പെട്ടാല്‍ മാത്രമേ പാര്‍ട്ടി ഇക്കുറി മത്സരരംഗത്തേക്കുള്ളുവെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (19 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (48 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (49 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (55 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends