Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വിജയം ഉറപ്പിക്കാന്‍ പോരാട്ടം... കുമ്മനവും സുരേഷ് ഗോപിയും തമ്മിലുള്ള പോരാട്ടത്തില്‍ സുരേഷ് ഗോപി തന്നെ വിജയിക്കുമെന്നുറപ്പ്; തന്ത്രം മെനഞ്ഞ് ആര്‍എസ്എസും ബിജെപിയും; വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ശക്തമായി പോരാടാന്‍ നീക്കം

23 FEBRUARY 2019 10:35 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണോ സുരേഷ് ഗോപിയാണോ എന്ന തര്‍ക്കത്തിലാണ്. അതിനപ്പുറത്തേയ്ക്ക് ബിജെപിയ്ക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയെ ചിന്തിക്കാന്‍ കഴിയുന്നില്ല. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിക്കണമെന്നാണ് അമിത്ഷാ അന്ത്യശാസനം നല്‍കിയിട്ടുള്ളത്. തമ്മിലടിച്ച് ഉള്ള വോട്ട് കൂടി നഷ്ടപ്പെടുത്തിയാല്‍ നടപടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ വിജയ സാധ്യത കാണുന്ന രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും. ഈ രണ്ടു സീറ്റിലും സ്ഥാനാര്‍ത്ഥി മോഹികളുടേയും ഗ്രൂപ്പ് ലീഡര്‍മാരുടേയും അടിയാണ്. വിജയ സാധ്യതയാണ് പരമ പ്രധാനം അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകില്ല അത് കൊണ്ടാണ് കുമ്മനവും സുരേഷ് ഗോപിയും മാത്രം തലസ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്. കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ ഇതുവരെ അന്തിമമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

കുമ്മനമില്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സുരേഷ് ഗോപി തന്നെ മതിയെന്നാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉയരുന്ന ആവശ്യം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ് സുരേഷ് ഗോപി. നടനെന്നതിലുപരി നായര്‍ സമുദായാംഗം എന്നതാണ് സുരേഷ് ഗോപിക്ക് സാധ്യത കല്‍പ്പിക്കുന്നത്.നായര്‍ സമുദായാംഗമായ സുരേഷ് ഗോപിയെ മത്സരിപ്പിച്ചാല്‍ എന്‍എസ്എസ് ഉള്‍പ്പെടെ പിന്തുണയ്ക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ കൂടി വിലയിരുത്തി ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

മിസോറാം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെ മടക്കി കൊണ്ടുവരണമെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നുമായിരുന്നു ആര്‍എസ്എസ് നിലപാട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കുമ്മനത്തിന്റെ മടങ്ങി വരവിനായി ശക്തമായി വാദിച്ചിരുന്നു.കുമ്മനം വന്നാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സാധിക്കുമെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും ആര്‍എസ്എസ് വാദിച്ചിരുന്നു.മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നുവെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പറഞ്ഞത്. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലും താമര വിരിയും. പാലക്കാട് നടന്ന പേജ് പ്രമുഖന്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ

കേരളത്തിലെ ജനങ്ങള്‍ ഒരു തവണ എന്‍.ഡി.എക്ക് അവസരം നല്കു, കേരളത്തെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി തരാം. രാഹുലിന്റെ മഹാസഖ്യം ഭാരതത്തിന്റെ ഭാവിക്ക് നല്ലതല്ല. മലയാളികള്‍ക്കായി യുപിഎ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. യുപിഎ സര്‍ക്കാര്‍ 45393 കോടി മാത്രമാണ് കേരളത്തിന് നല്കിയത്. മോദി സര്‍ക്കാര്‍ ഇതുവരെ 1098155 രൂപ നല്‍കി. യുപിഎ നല്കിയതിനെക്കാള്‍ നാല് മടങ്ങ് അധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്കി.

ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഇടത് പക്ഷ സര്‍ക്കാര്‍ വഞ്ചിച്ചു. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ അടിത്തറ ഇളക്കും. 30000 അയ്യപ്പ വിശ്വാസികളെ പിണറായി സര്‍ക്കാര്‍ കള്ള കേസില്‍ കുടുക്കി. വിശ്വാസങ്ങളെ തകര്‍ക്കുന്നവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍.

പോലീസ് വേഷം ധരിച്ച 1500 ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടിയത്. അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണം അല്ലെങ്കില്‍ ബംഗാളും തൃപുരയും ആവര്‍ത്തിക്കും. സുപ്രീം കോടതി വിധി മാനിക്കുന്ന ഇടത് സര്‍ക്കാര്‍ പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യണം എന്ന കോടതി വിധി എന്ത് കൊണ്ട് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (41 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (57 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends