കേസില്‍ പിടിയിലായത് ഡ്യൂപ്ലിക്കേറ്റ് പ്രതികള്‍; ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം, പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും

കേസില്‍ പിടിയിലായത് ഡ്യൂപ്ലിക്കേറ്റ് പ്രതികള്‍; ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം. പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം െ്രെകംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയാണ് െ്രെകംബ്രാഞ്ച് അന്വേഷിക്കുക. കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് കേസ് െ്രെകംബ്രാഞ്ചിന് വിട്ടത്. അറസ്റ്റിലായ പ്രതികള്‍ക്ക് പുറമെ ഇനിയും കൂടുതല്‍ പേര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും കൃത്യം നടപ്പാക്കുന്നതിലും പങ്കെടുത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. മുഖ്യ പ്രതികള്‍ അറസ്റ്റിലായെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ റിമാന്‍ഡ് ചെയ്ത അഞ്ച് പ്രതികളുടെയും കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കൊല്ലപ്പെട്ട കൃപേഷിന്റയും ശരത്ത് ലാലിന്റെയും കുടുംബം. െ്രെകംബ്രാഞ്ചിനെ കേസ് ഏല്‍പ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുയരുന്നു.
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം െ്രെകംബ്രാ!ഞ്ച് ഐജി എസ്.ശ്രീജിത്തിനെ ഏല്‍പിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ടിപി വധക്കേസ്, ശബരിമല തുടങ്ങി സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം ശ്രീജിത്തിന് ചുമതല നല്‍കുന്നു. കെവിന്‍ കേസില്‍ വീഴ്ച വരുത്തിയ എസ്പിയും അന്വേഷണസംഘത്തിലുണ്ട്. പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച റോബോട്ടിനെ പൊലീസ് മേധാവി ആക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഹാസിച്ചു. പെരിയ കേസന്വേഷണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പരമാര്‍ശം. ഇതിലും നന്നായി റോബോട്ട് കേസ് അന്വേഷിക്കും. ഐജി എസ്. ശ്രീജിത്തനെ വിമര്‍ശിച്ച് മുല്ലപ്പള്ളി പറഞ്ഞതെല്ലാം ശരിയാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























