കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവതിയുടെ മോഷണം കണ്ട് ഞെട്ടിത്തരിച്ച് വീട്ടുകാര്‍

കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തുന്നവര്‍ മുമ്പത്തെ കാലത്ത് ധാരാളമുണ്ടായിരുന്നു. ഇപ്പോഴും ഗ്രാമ പ്രദേശങ്ങളില്‍ അതിന് കുറവൊന്നുമില്ല. എന്നാല്‍ വെള്ളം ചോദിച്ചെത്തിയ യുവതിയുടെ മോഷണം കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു നാട്.
ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. കാണക്കാരി മഴുവനാക്കുന്നേല്‍ പ്രവീണ (24)യെയാണ് ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ജെ.തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പണ്ടാരക്കളം വീട്ടില്‍ അമ്മിണി ജോസഫിന്റെ (85) മാലയാണ് ഇവര്‍ മോഷ്ടിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.
അയല്‍വാസിയുടെ വീട്ടില്‍ ജോലിക്കെത്തിയതാണെന്ന് പരിചയപ്പെടുത്തിയാണ് അമ്മിണിയുടെ വീട്ടിലെത്തിയത്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യുവതി വീടിനുള്ളില്‍ കടന്ന് അമ്മിണിക്ക് ഭക്ഷണം വിളമ്പി നല്‍കി. ഇതുകഴിച്ച വീട്ടമ്മ അബോധാവസ്ഥയിലായി. പിന്നീട് ഫോണില്‍ ലഭിക്കാതെവന്നതോടെ മക്കള്‍ നടത്തിയ പരിശോധനയിലാണ് അമ്മിണിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് മാലമോഷണം അറിയുന്നത്.
എസ്.ഐ. കെ.ആര്‍.പ്രശാന്ത്കുമാര്‍, എസ്.സി.പി.ഒ.മാരായ പ്രമോദ്, പി.എന്‍.മനോജ്, സി.പി.ഒ. ബിജു പി.നായര്‍, വനിതാ സി.പി.ഒ.മാരായ ബീനാമ്മ, ബിന്ദു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha

























