Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തുടര്‍ച്ചയായി രണ്ടു മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാനുള്ള നീക്കം സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചു, സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്‌പെക്ടറും അടങ്ങുന്ന സംഘം അടുത്ത ദിവസങ്ങളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തും

23 FEBRUARY 2019 10:21 AM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായി രണ്ടു മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാനുള്ള നീക്കം സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചതോടെ റേഷന്‍ കടകളില്‍ തിരക്കേറി തുടങ്ങി. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റും കാര്‍ഡുകള്‍ മരവിപ്പിക്കാതിരിക്കാന്‍ റേഷന്‍ കടകളിലെത്തി അനുവദനീയമായ ഉത്പന്നങ്ങള്‍ വാങ്ങിത്തുടങ്ങി. എന്നാല്‍ ഉപഭോക്താവിന് കേരളത്തില്‍ എവിടെയുമുള്ള റേഷന്‍ കടകളില്‍ നിന്നും റേഷന്‍ ഉത്പന്നങ്ങള്‍ വാങ്ങാമെന്നുള്ള പോര്‍ട്ടബിലിറ്റി സംവിധാനത്തെക്കുറിച്ച് കൂടുതല്‍ പേര്‍ക്കും അറിവില്ലാത്തതിനാലാണ് കടകളില്‍ തിരക്ക് വര്‍ധിക്കാനിടയായതെന്നു സിവില്‍സപ്ലൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

രണ്ടു മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാതിരിക്കുന്നവരുടെ കാര്‍ഡുകള്‍ ആറു മാസത്തേക്കായിരിക്കും മരവിപ്പിക്കുക. ഈ കാലയളവില്‍ കാര്‍ഡ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെങ്കിലും റേഷന്‍ സാധനങ്ങള്‍ വാങ്ങാനാവില്ല. പിന്നീട് റേഷന്‍ പുനഃസ്ഥാപിച്ചു കിട്ടാന്‍ വീണ്ടും അപേക്ഷ നല്‍കണം.
നിലവില്‍ മരവിപ്പിക്കല്‍ ഭീഷണി നേരിടുന്ന കാര്‍ഡുടമകളില്‍ മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും വിദേശത്ത് ജോലി ചെയ്യുന്നവരുമുണ്ട്. ജില്ലയില്‍ 22,606 റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കാനുള്ള നടപടിയാണ് സപ്ലൈ വകുപ്പ് തുടങ്ങിയിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളെ കുറിച്ചുള്ള വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുമാണ് ശേഖരിക്കുന്നത്. തൊടുപുഴ താലൂക്ക് 6584, ഇടുക്കി 3854, ഉടുമ്പന്‍ചോല 3944, ദേവികുളം 5732, പീരുമേട് 2492 കാര്‍ഡുകളാണ് മരവിപ്പിക്കല്‍ ലിസ്റ്റിലുള്ളത്. റേഷന്‍ വാങ്ങാത്ത മുന്‍ഗണന പട്ടികയിലുള്ള കാര്‍ഡുകള്‍ മരവിപ്പിക്കാനും ഇത് അര്‍ഹരായ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനുമാണ് നടപടി.
റേഷന്‍ കാര്‍ഡുകളില്‍ ഇപോസ് മെഷീന്‍ സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ ഏതു കടയില്‍ നിന്നും താലൂക്കില്‍ അനുവദിക്കപ്പെട്ട റേഷന്‍ അലോട്ടുമെന്റിനനുസരിച്ച് സാധനങ്ങള്‍ ലഭിക്കും. എന്നാല്‍ മറ്റു പല സ്ഥലത്തുമുള്ള കാര്‍ഡുടമകള്‍ ഈ സംവിധാനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് വസ്തുത.
ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇത്രയും കാര്‍ഡുകള്‍ മരവിപ്പിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടില്ലായെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇപോസ് മെഷീന്‍ ഉപയോഗിച്ചു റേഷന്‍ വിതരണം നടത്തുന്നതിനാല്‍ കാര്‍ഡ് ഉടമ അല്ലെങ്കില്‍ കാര്‍ഡിലെ ഏതെങ്കിലും അംഗത്തിന്റെ വിരലടയാളം വേണം. ഇത്തരത്തില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവരുടെ കാര്‍ഡുകളും മരവിപ്പിച്ച ലിസ്റ്റില്‍ ഉള്‍പ്പെടും. ഇതോടൊപ്പം അനര്‍ഹമായി സന്പാദിച്ച പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുകളെക്കുറിച്ചും അന്വേഷിക്കും.

അനര്‍ഹരായവരെ ഒഴിവാക്കി അര്‍ഹരായവരെ മുന്‍ഗണന വിഭാഗത്തില്‍ പെടുത്താനാണ് നടപടി. റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലം, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീട്, നാലുചക്ര വാഹനം, മാസവരുമാനം 25,000 രൂപയില്‍ കൂടുതല്‍ എന്നിവ ഉണ്ടെങ്കില്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയില്ല.

കൂടാതെ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും സര്‍ക്കാര്‍, പൊതുമേഖല, സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലിയോ സര്‍വീസ് പെന്‍ഷനോ ഉണ്ടെങ്കില്‍ മുന്‍ഗണന കാര്‍ഡിന് അര്‍ഹതയില്ല. സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്‌പെക്ടറും അടങ്ങുന്ന സംഘം അടുത്ത ദിവസങ്ങളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (17 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (46 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (47 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (53 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (59 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends